തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കഥ പറയുന്ന ‘തലൈവി’ നാളെ തിയറ്ററുകളില്‍ റിലീസ് ചെയ്യും. ഹോളിവുഡ് നടി കങ്കണ റണാവത്ത് ജയലളിതയായി വേഷമിടുന്ന ചിത്രം ജയയുടെ കുട്ടിക്കാലം മുതലുള്ള കഥയാണ് പറയുന്നത്. ജയയുടെ ജീവിതത്തെ മാറ്റിമറിച്ച എം.ജി.ആറിന്റെ വിലാപയാത്രയ്ക്കിടെ വാഹനത്തില്‍ നിന്ന് ഇറക്കിവിടുന്നതടക്കമുള്ള രംഗങ്ങളും സിനിമയുടെ ഹൈലൈറ്റിലുണ്ട്. അരവിന്ദ് സ്വാമിയാണ് എം.ജി.ആറായി അഭിനയിക്കുന്നത്. ജയലളിതയുടെ തോഴി വി.കെ.ശശികലയുടെ വേഷത്തില്‍ മലയാള താരം ഷംന കാസിമും എംജിആറിന്റെ ഭാര്യ ജാനകിയായി നടി മധുബാല, കരുണാനിധിയുടെ വേഷത്തില്‍ നടന് നാസര്‍ സിനിമയിലെത്തുന്നു.
സിനിമയില്‍ നിറഞ്ഞു നിന്ന കാലവും അണ്ണാഡിഎം.കെയുടെ സുവര്ണതേരോട്ടങ്ങളും പുരട്ച്ചിതലൈവറുടെ മരണവുമെല്ലാം അതേ പടി സിനിമയിലുണ്ട്. നാളെ രാജ്യത്താകെയുള്ള ആയിരത്തിലധികം തിയറ്ററുകളില്‍ സിനിമ റിലീസ് ചെയ്യുന്നത്. കേരളത്തിലുള്ളവര്‍ക്ക് മാത്രം സിനിമ തിയറ്ററില്‍ കാണാനുള്ള ഭാഗ്യം ലഭിക്കില്ല. തമിഴ്നാട്ടിലും കര്‍ണാടകത്തിലും കൊറോണ കഴിഞ്ഞ് തിയറ്ററുകള്‍ അടുത്തിടെ തുറന്നിരുന്നു. എന്നാല്‍, കേരളത്തില്‍ രോഗവ്യാപനം നടക്കുന്നതിനാല്‍ അടുത്തിടെയൊന്നും സിനിമാ പ്രദര്‍ശനങ്ങള്‍ സാധ്യമാകില്ല.
കേരളത്തില്‍ നിന്ന് അതിര്‍ത്തി കടന്ന് എത്തുന്നവര്‍ക്ക് അയല്‍സംസ്ഥാനങ്ങള്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ മറ്റു സംസ്ഥാനങ്ങളില്‍ പോയി സിനിമ കാണാനുള്ള സാധ്യതയും മങ്ങുകയാണ്. തലൈവി ഒരു മാസ് പൊളിറ്റിക്കല്‍ ത്രില്ലറല്ലെന്ന് സംവിധായകന് വിജയ് വ്യക്തമാക്കിയിരുന്നു. സിനിമ ജയലളിതയുടെ ജീവിതത്തിലൂടെ ഒരു യാത്രമാത്രമാണ്. സിനിമയില്‍ ബോളിവുഡ് താരം കങ്കണ റണാവത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം തമിഴ്, തെലുങ്കു, ഹിന്ദി എന്നീ ഭാഷകളിലാണ് തിയറ്ററുകളില്‍ എത്തുക. ദക്ഷിണേന്ത്യയില്‍ കേരളത്തില്‍ ഒഴികെയുള്ള പ്രധാനപ്പെട്ട എല്ലാ തിയറ്ററുകളിലും സിനിമ പ്രദര്‍ശിപ്പിക്കും.
റിലീസിന് മുന്നോടിയായി നടി കങ്കണ ജയലളിതയുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു. സൗത്ത് ഇന്ത്യന്‍ സിനിമയിലെ താരങ്ങള്‍ക്കും സംവിധായകര്‍ക്കും പ്രത്യേക സ്ക്രീനിങ്ങും നടന്നിരുന്നു. സിനിമയെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് എല്ലാവരും പറയുന്നത്. സിനിമയുടെ തമിഴ്, തെലുങ്കു പതിപ്പുകള്‍ തിയറ്റര്‍ റിലീസ് ചെയ്ത നാല് ആഴ്ച്ചകള്‍ക്ക് ശേഷം ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യും. സൗത്ത് ഇന്ത്യന്‍ സിനിമയിലേക്കുള്ള കങ്കണയുടെ അരങ്ങേറ്റ ചിത്രംകൂടിയാണ് തലൈവി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: