കൊച്ചി: അതീവ രഹസ്യമായി കൊച്ചി കപ്പല്‍ശാലയില്‍ ജോലി ചെയ്തതിനെ തുടര്‍ന്ന് പിടിയിലായ അഫ്ഗാന് പൗരന്റെ കേസ് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി എന്‍ ഐഎയ്ക്ക് വിടാന്‍ കേരള പൊലീസ് ശുപാര്‍ശ ചെയ്തു.
സംഭവത്തില്‍ ചാരപ്രവൃത്തി നടന്നതായി സംശയം ഉയര്‍ന്നിട്ടുള്ളതിനാലാണ് എന്‍ഐഎയ്ക്കു കൈമാറാന്‍ പൊലീസ് തീരുമാനിച്ചത്. അന്വേഷണം എന്‍ഐഎയ്ക്കു വിടുന്നതു സംബന്ധിച്ച അവസാന തീരുമാനം സംസ്ഥാന സര്‍ക്കാരാണ് കൈക്കൊള്ളേണ്ടതെന്ന് പൊലീസ് വ്യക്തമാക്കി.
അഫ്ഗാന് പൗരനായ ഈദ്ഗുല്‍ എന്തിനാണ് ഇന്ത്യയിലെത്തിയതെന്നും വ്യാജ പൗരത്വരേഖ ചമച്ച് കൊച്ചിയിലെ കപ്പല്‍ ശാലയില്‍ ജോലിക്ക് കയറിയതെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തതയുണ്ടാക്കാനാണ് എന്‍ ഐഎ അന്വേഷണം ശുപാര്‍ശ ചെയ്യുന്നത്. കേസില്‍ അറസ്റ്റിലായ ഈദ്ഗുല്‍ വര്‍ഷങ്ങളോളം പാകിസ്താനില്‍ ജോലി ചെയ്തിരുന്നതായി നേരത്തെ ചോദ്യം ചെയ്യലില്‍ കണ്ടെത്തിയിരുന്നു.
ഈദ്ഗുല്ലിന്റെ അമ്മയുടെ വീട് അസമിലാണ്. അമ്മയുടെ മേല്‍വിലാസം ഉപയോഗിച്ചാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഈദ്ഗുല്‍ നിര്‍മ്മിച്ചത്. ഈദ്ഗുല്ലിന്റെ ബന്ധു തന്നെയാണ് ഇയാളെപ്പറ്റിയുടെ വിവരം കപ്പല്‍ശാല അധികൃതരെ അറിയിച്ചത്. ഇരുവരും വഴക്കുകൂടിയപ്പോഴാണ് ബന്ധു ഈദ്ഗുല്ലിനെ ഒറ്റിക്കൊടുത്തത്. എന്നാല്‍ ഈദ്ഗുല്ലിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയെന്ന് അറിഞ്ഞയുടന്‍ ഇദ്ദേഹം കൊല്‍ക്കത്തയിലേക്ക് മുങ്ങിയതും ദുരൂഹത വര്‍ധിപ്പിക്കുന്നു.
അതേസമയം അഫ്ഗാന് പൗരന് ഈദ്ഗുല്‍ കൊച്ചി കപ്പല്‍ശാലയില്‍ ജോലി ചെയ്ത സംഭവത്തില്‍ ഇയാളുടെ ബന്ധുക്കളെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. പ്രതിയുടെ അമ്മയുടെ സഹോദരന്മാരായ മൂന്നുപേരാണ് അറസ്റ്റിലായിട്ടുള്ളത്. അഫ്ഗാന് പൗരനാണെന്നതു മറച്ചു വച്ചു ജോലി തരപ്പെടുത്തി നല്‍കിയതിനാണ് അറസ്റ്റ്. പ്രതിക്ക് ഇന്ത്യയില്‍ എത്തിയപ്പോള്‍ ആധാര്‍ കാര്‍ഡ് ഉള്‍പ്പടെ തിരിച്ചറിയല്‍ കാര്‍ഡുകളും വ്യാജമായി തയാറാക്കി നല്‍കിയിരുന്നു. ഇതില്‍ ബന്ധുക്കള്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം.
ചികിത്സാവിസയിലാണ് പിതാവിന്റെ ബന്ധുക്കള്‍ക്കൊപ്പം ഈദ്ഗുല്‍ ഇന്ത്യയിലെത്തിയത്. ഇയാള്‍ കപ്പലിനുള്ളില്‍ കയറിയിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ വിധേയമാക്കുന്നുണ്ട്. കപ്പലിന്റെ തറയില്‍ വിരിക്കാനുള്ള ഷീറ്റ് തയ്യാറാക്കിയിരുന്ന ജോലിയില്‍ ഈ്ദ്ഗുല്‍ ഏര്‍പ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: