ന്യൂദല്‍ഹി : ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണത്തിന്റെ ചുമതല കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്. കേന്ദ്രമന്ത്രിമാരായ അരുനാഗ് ഠാക്കൂര്‍, അര്ജുന് രാം മേഘ്വാള്, ശോഭാ കരന്ദ്ലജെ, അന്നപൂര്‍ണ്ണ ദേവി, എംപിമാരായ സരോജ് പാണ്ഡ, വിവേക് ഠാക്കൂര്‍ എന്നിവരേയും ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
അടുത്ത വര്‍ഷം ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ പ്രചാരണത്തിനാണ് ഇവരെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇത് കൂടാതെ പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷിയെ 2022ല്‍ അടുത്ത് നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതലയും എംപി ലോക്കറ്റ് ചാറ്റര്‍ജിക്ക് സഹ ഏകോപന ചുമതലയും നല്‍കിയിട്ടുണ്ട്.
അടുത്ത പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശിഖാവത്തായിരിക്കും സംസ്ഥാനത്തെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക. ഇതോടൊപ്പം കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിങ് പുരി, മീനാക്ഷി ലേഖി എന്നിവരും സഹ ഏകോപന ചുമതല വഹിക്കും.
മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണ ചുമതല കേന്ദ്രമന്ത്രി ഭുപേന്ദ്ര യാദവിനാണ്. ഒപ്പം കേന്ദ്രമന്ത്രി പ്രതിമാ ഭൗമിക്, അസം മന്ത്രി അശോക് സിംഘാള്‍ എന്നിവരും തെരഞ്ഞെടുപ്പ് പ്രചാരണത്തെ ഏകോപിപ്പിക്കും. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ അടുത്തവര്‍ഷമാണ് നിയമസഭാ തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: