തിരുവനന്തപുരം: മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്ത് ജീവനക്കാരുടെ നീക്കം അറിയാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയത് ജോലിയില്‍ കൃത്യനിഷ്ഠ പാലിക്കുന്നത് ഉറപ്പു വരുത്താനാണെന്ന് ബിഎസ്എന്‍എല്‍ കേരള ചീഫ് ജനറല്‍ മാനേജര്‍ സി വി വിനോദ് അറിയിച്ചു. പ്രോക്സി ഹാജര്‍ സ്വീകരിച്ചശേഷം വൈകിവരുന്നവരേയും ജോലി സ്ഥലത്ത് എത്താത്തവരേയും തിരിച്ചറിയാനാണ് സംവിധാനം കൊണ്ടുവന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
ജീവനക്കാരെ ട്രാക്ക് ചെയ്യാനുളള സംവിധാനം കേരള സര്‍ക്കിളില്‍ മാത്രം നടപ്പാക്കിയതു സംബന്ധിച്ച് ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു.
‘കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്താന്‍ എന്‍ ഐ സിയുടെ സഹായത്തോടെ നിര്‍മ്മിച്ച പോര്‍ട്ടല്‍ നിലവിലുണ്ട്. അതൊഴിവാക്കി പ്രാദേശികമായി നിര്‍മ്മിച്ച സോഫ്റ്റ് വയര്‍ ഉപയോഗിച്ചാണ് കേരള സര്‍ക്കിളില്‍ ഹാജരെടുക്കുന്നത്. വനിതകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍ പ്രസദ്ധീകരിക്കുകയും ചെയ്തു .ഇത് സ്വകാര്യതയുടെ മേലുള്ള കയ്യേറ്റമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവു പ്രകാരം കേസ് അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ ഏജന്‍സികള്‍ക്ക്, കോടതികളുടേയോ ഉയര്‍ന്ന ഉദ്യോഗസ്ഥരുടേയോ അനുമതിയോടെ മാത്രമേ വ്യക്തികളുടെ ടവര്‍ ലൊക്കേഷന്‍ വിവരം ശേഖരിക്കാനാകു.’ എന്നതായിരുന്നു വാര്‍ത്ത.
അച്ചടക്കവും ഉല്പാദനക്ഷമതയും ഉറപ്പു വരുത്തുന്നതിനായി സാങ്കേതിക വിദ്യയുടെ ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തി മികച്ച് പ്രൊഫഷണല്‍ മികവിന്റെ പ്രകടനം നടത്താന്‍ ബിഎസ്എന്‍എല്‍ ബാധ്യസ്ഥമാണെന്നും കേരള ചീഫ് ജനറല്‍ മാനേജര്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: