കോട്ടയം/ ഹരിപ്പാട് : ഡിസിസി അധ്യക്ഷപ്പട്ടികയുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസ്സിനുള്ളില്‍ ഉടലെടുത്ത തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ നീക്കവുമായി വി.ഡി. സതീശന്. പുതിയ ഡിസിസി പട്ടികയ്ക്കെതിരെ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തലയേയും അവരുടെ വീട്ടില്‍ പോയിക്കണ്ട് അനുനയിപ്പിക്കാനാണ് പ്രതിപക്ഷ നേതാവിന്റെ ശ്രമം.
രാവിലെ തന്നെ പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയ സതീശന് മുതിര്‍ന്ന നേതാക്കളെ അവഗണിച്ച് പോകാന്‍ ഒരു ഉദ്ദേശവുമില്ലെന്ന് വ്യക്തമാക്കി. ഡിസിസി പട്ടികയുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് അങ്ങോട്ട് പോയി ചര്‍ച്ചയ്ക്കില്ലെന്ന് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പ്രസ്്താവന നടത്തിയതിന് പിന്നാലെയാണ് ഇരുവരേയും കാണാന്‍ വി.ഡി. സതീശന് നേരിട്ട് എത്തിയത്.
ഡിസിസി പട്ടിക എഐസിസിക്ക് കൈമാറും മുമ്പ് അന്തിമവട്ട ചര്‍ച്ച നടത്താമെന്ന വാക്ക് പാലിക്കാത്തതിലെ നീരസം ഉമ്മന്‍ ചാണ്ടി അറിയിച്ചു. പാര്‍ട്ടിക്കാണ് ആദ്യം പ്രാധാന്യം ഗ്രൂപ്പ് രണ്ടാമതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അഖിലേന്ത്യാ നേതൃത്വം അതിവേഗം സാധ്യതാപട്ടിക കൈമാറാന്‍ ആവശ്യപ്പെട്ടതിനാലാണ് അന്തിമ ചര്‍ച്ച നടത്താതിരുന്നതെന്നും സതീശന് വിശദീകരിച്ചു. എ ഗ്രൂപ്പ് വിട്ട് സംസ്ഥാന നേതൃത്വത്തോടൊപ്പം ചേര്‍ന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും സതീശന് വീട്ടിലെത്തി കണ്ടു.
തുടര്‍ന്ന് ഹരിപ്പാടെത്തി രമേശ് ചെന്നിത്തലയുമായും വിഡി സതീശന് കൂടിക്കാഴ്ച നടത്തി. അതിനിടെ ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയെ തിരുത്തി പി.ജെ കുര്യന് രംഗത്തെത്തി. ഒന്നാം സ്ഥാനം പാര്‍ട്ടിക്കും ഗ്രൂപ്പിന് രണ്ടാം സ്ഥാനമാണെന്നുമുള്ള പ്രസ്താവന സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഒന്നാമതും രണ്ടാമതും മൂന്നാമതും പാര്‍ട്ടിയാണെന്ന് തിരുത്തി പറയാന്‍ സാധിക്കണമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം കെപിസിസി പുനസംഘടനയുടെ ഭാഗമായി ചര്‍ച്ചകള്‍ തുടര്‍ന്ന് മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. സംസ്ഥാന കോണ്‍ഗ്രസ്സിലെ അവസാനവാക്ക് ഔദ്യോഗിക നേതൃത്വത്തിന്റേത് തന്നെയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: