കായംകുളം: ബിജെപി ദേവികുളങ്ങര പഞ്ചായത്ത് സെക്രട്ടറിക്ക് നേരെ ഡിവൈഎഫ്ഐ വധശ്രമം രാഷ്ട്രീയ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിന്. കുറച്ചു കാലങ്ങളായി ഡിവൈഎഫ്ഐ, സിപിഎം നടത്തുന്ന കൊലവിളി രാഷ്ട്രീയത്തിന് അവസാന ഇരയാണ് ബിജെപി പഞ്ചായത്ത് സെക്രട്ടറി ഹരീഷ് ലാല്‍. കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ വാക്സിനേഷനുമായി ബന്ധപ്പെട്ട ഫ്ലക്സ് ബോര്‍ഡുകള്‍ ദേവികുളങ്ങര പഞ്ചായത്തില്‍ സ്ഥാപിക്കുന്നതിനെതിരെ ആയിരുന്നു ആക്രമണം.
ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അനീഷിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. മാരകമായി വെട്ടേറ്റ ഹരീഷ് ലാലിനെ വിദഗ്ധചികിത്സയ്ക്കായി എറണാകുളത്തേക്ക് മാറ്റി. ദേവികുളങ്ങരയിലെ ഡിവൈഎഫ്ഐയുടെ അക്രമരാഷ്ട്രീയത്തിന് അറുതിവരുത്തി ഇല്ലാത്തത് ഖേദകരമാണെന്ന് ബിജെപി മണ്ഡലം പ്രസിഡന്റെ് കൃഷ്ണകുമാര്‍ രാംദാസ്,മണ്ഡലം ജനറല്‍ സെക്രട്ടറി ആര് രാജേഷ്,പഞ്ചായത്ത് പ്രസിഡന്റ് സ്റ്റാലിന് തുടങ്ങിയവര്‍ പറഞ്ഞു.
ബുധനാഴ്ച രാത്രി പത്ത് മണിയോട് കൂടിയാണ് സംഭവം. വീട്ടിലേക്ക് വരുകയായിരുന്ന ഹരീഷ്ലാലിനെ പറയണത്ത് മുക്കിന് സമീപം അപായപ്പെടുത്താന്‍ വരുകയായിരുന്നു. മാരകായുധങ്ങളുമായി എത്തിയ അക്രമിസംഘം ഡിവൈഎഫഐ മേഖലാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് വധശ്രമത്തിന് പദ്ധതിയിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: