മലയാള സിനിമകള്‍ക്ക് പിന്നില്‍ ക്രൈസ്തവ ബിംബങ്ങളെ തകര്‍ക്കുകയെന്ന അജണ്ടയുണ്ടെന്ന് ഡോ സാമുവല്‍ മാര്‍ഐറേനിയോസ് മെത്രോപൊലിത്ത. പഴയ മലയാള സിനിമ പോലെയല്ല റോമന്‍സ്, വിശുദ്ധന് പോലുള്ള ചിത്രങ്ങളില്‍ ക്രൈസ്തവ ബിംബങ്ങളെ തകര്‍ക്കാനായി ഇറക്കിയതാണ്. ഇത് ഒരു തരം ബിസിനസ് ആയി മാറിയി. ഈശോ എന്ന സിനിമ ഇനി റിലീസായാല്‍ നിര്‍മ്മാതാവിന് പരസ്യവുമില്ലാതെ വലിയ സമ്പത്ത് ഉണ്ടാക്കാന്‍ സാധിക്കും.
പത്തനംതിട്ടയില്‍ ഈശോയും ഈശോ സിനിമയും എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ സംസാരിക്കവെയാണ് സാമുവല്‍ മാര്‍ഐറേനിയോസ് മെത്രോപൊലിത്ത ആരോപണം ഉന്നയിച്ചത്. മലയാള സിനിമയില്‍ മുടി വെട്ടുന്ന രീതികളിലും വലത് ചെവിയില്‍ കടുക്കനിടുന്നതിലെല്ലാം ഇത്തരം പൈശാചിക ശക്തികളുടെ ബിംബങ്ങള്‍ വ്യക്തമാണ്. മമ്മൂട്ടി വലത് ചെവിയില്‍ കടുക്കനിടുന്നത് കോടികള്‍ വാങ്ങിയിട്ടാണെന്നും അദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: