തിരുവനന്തപുരം: ആധുനിക ഭാരതത്തില്‍ ക്ഷീരവിപ്ലവത്തിന് തുടക്കം കുറിച്ച വര്‍ഗീസ് കുര്യന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ പോസ്റ്റല്‍ സ്റ്റാമ്പ് പുറത്തിറക്കുന്നു. വര്‍ഗീസ് കുര്യന്റെ നൂറാം ജന്മദിനമായ 2021 നവംബര്‍ 26നാണ് സ്റ്റാമ്പ് പുറത്തിറക്കുക. ഇതുസംബന്ധിച്ച അറിയിപ്പ് തപാല്‍ വകുപ്പ്, സ്റ്റാമ്പിനായി പരിശ്രമിച്ച സുരേഷ്ഗോപി എംപിയെ കത്തു മുഖേന അറിയിച്ചു.
രാജ്യത്തിന്റെ യശസുയര്‍ത്തിയ, ഇന്ത്യയുടെ മില്‍ക്ക്മാന്‍ എന്നറിയപ്പെടുന്ന പദ്മവിഭൂഷണ് ഡോ. വര്‍ഗീസ് കുര്യനെ രാജ്യം വീണ്ടും ആദരിക്കുന്നതിന് നിമിത്തമായതില്‍ അഭിമാനമുണ്ടെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു. തന്റെ അഭ്യര്‍ഥന അംഗീകരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനും സുരേഷ് ഗോപി നന്ദി അറിയിച്ചു.
നിരവധി ബഹുമതകള്‍ക്കുടമയാണ് വര്‍ഗീസ് കുര്യന്. 1999 ല്‍ രാജ്യം അദ്ദഹത്തിന് പത്മവിഭൂഷണ്‍ പുരസ്കാരം നല്കി ആദരിച്ചു. 1965 ല്‍ പത്മശ്രീ, 1966 ല്‍ പത്മഭൂഷണ്‍ എന്നീ പുരസ്കാരങ്ങള്‍ നല്കി രാജ്യം ആദരിച്ചു. 1989 ലെ വേള്‍ഡ് ഫുഡ് പ്രൈസ് ലഭിച്ചത് വര്‍ഗീസ് കുര്യനാണ്. 1963 ല്‍ മാഗ്സസെ അവാര്‍ഡ് ലഭിച്ചു. 2012 സെപ്റ്റംബര്‍ 9ന് അദേഹം മരണമടഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: