കാബൂള്‍: താലിബാന് തീവ്രവാദികള്‍ കാബൂള്‍ വിമാനത്താവളം ഏറ്റെടുത്തതോടെ രക്ഷപ്പെടാനായി അഫ്ഗാന് സ്വദേശികള്‍ കൂട്ടത്തോടെ അതിര്‍ത്തിപ്രദേശങ്ങളിലേക്ക് പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ട്.
ബുധനാഴ്ച ബാങ്കുകള്‍ക്ക് മുമ്പില്‍ അഫ്ഗാന് സ്വദേശികളുടെ നീണ്ട നിരയായിരുന്നു. ബാങ്കില്‍ നിന്നും പരമാവധി പണം പിന്‍വലിച്ച് എങ്ങിനെയെങ്കിലും താലിബാന് പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്യുക എന്ന ലക്ഷ്യമാണ് എല്ലാവര്ക്കും.
യുഎസ് സൈനികര്‍ പൂര്‍ണ്ണമായും അഫ്ഗാന് വിട്ടതോടെ, ബാങ്കുകളും ആശുപത്രികളും സര്‍ക്കാര്‍ ഓഫീസുകളും തുറന്നുപ്രവര്‍ത്തിപ്പിക്കുന്നതില്‍ താലിബാന് പ്രത്യേകം ശ്രദ്ധപതിപ്പിക്കുകയാണ്. യുഎസ് സൈനികരുടെ പിന്മാറ്റത്തോടെ കാബൂള്‍ വിമാനത്താവളം ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമല്ല. ഇതോടെ താലിബാന് തീവ്രവാദികളെ ഭയന്ന്, വിവിധ രാഷ്ട്രങ്ങള്‍ ഇപ്പോള്‍ അതിര്‍ത്തി വഴി അതാത് രാജ്യങ്ങളുടെ പൗരന്മാരെ ഇറാന്, പാകിസ്ഥാന്, മധ്യേഷ്യന്‍ രാജ്യങ്ങള്‍ എന്നിവ വഴി റോഡ് മാര്‍ഗ്ഗം പുറത്തുകടത്താനാണ് ആലോചിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: