ആലപ്പുഴ: കോവിഡ് മഹാമാരിക്കെതിരെയുള്ള ഫസ്റ്റ് ഡോസ് വാക്സിന് പതിനെട്ട് വയസു കഴിഞ്ഞ എല്ലാവര്ക്കും നല്കി അഭിമാനനേട്ടം കൈവരിച്ച് ജില്ലയില്‍ ബിജെപി ഭരിക്കുന്ന രണ്ട് പഞ്ചായത്തുകള്‍. പാണ്ടനാട് പഞ്ചായത്തും, കോടംതുരുത്ത് പഞ്ചായത്തുമാണ് അഭിമാന നേട്ടം സ്വന്തമാക്കിയത്.
പാണ്ടനാട് ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ്ണ വാക്സിനേഷന് പഞ്ചായത്തായി പ്രസിഡന്റ് ആശ വി. നായര്‍ പ്രഖ്യാപിച്ചു. 18 വയസ്സിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ ആളുകളുടെയും ഫസ്റ്റ് ഡോസ് വാക്സിനേഷന് പൂര്‍ത്തീകരിച്ചു. ചെങ്ങന്നൂര്‍ ബ്ലോക്കില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ പഞ്ചായത്താണ് ബിജെപി ഭരണം നടത്തുന്ന പാണ്ടനാട്. ജനപ്രതിനിധികള്‍, പഞ്ചായത്ത്, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ആശപ്രവര്‍ത്തകര്‍, സന്നദ്ധസേന പ്രവര്‍ത്തകര്‍ എല്ലാ ആളുകള്‍ക്കും പ്രസിഡന്റ് നന്ദി അറിയിച്ചു.
കോടംതുരുത്ത് പഞ്ചായത്തിലെ പതിനഞ്ച് വാര്‍ഡുകളിലും രണ്ട് പിഎച്ച്സിയുടെ നേത്യത്വത്തില്‍ 23,400 പേര്‍ക്കാണ് ആദ്യ ഡോസ് വാക്സിന് നല്‍കിയത്. വാക്സിന് എല്ലാ ജനങ്ങളില്‍ എത്തിക്കാന്‍ സാധ്യമാക്കുന്നതിനായി പ്രവര്‍ത്തിച്ച മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ് ഇല്ലിക്കല്‍ ആദരിക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില രാജന് അദ്ധ്യക്ഷയായി. ഡോക്ടര്‍മാരായ നീനചന്ദ്രന്, രഞ്ജിത്ത് മോനായി, റെഹിന്‍, എച്ച്ഐമാരായ നവീന്‍, ബാബു ലാല്‍, ജെഎച്ച്ഐമാര്‍, ആശ പ്രവര്‍ത്തകര്‍, നഴ്സുമാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരെയാണ്ആദരിച്ചത്. പഞ്ചായത്ത് അംഗങ്ങളായ ആശ ഷാബു, റിണമോള്, ശ്രീരഞ്ജിനി, ഗീത ഉണ്ണി, കണ്ണന് കെ. നാഥ്, ഷൈലജന്‍ കാട്ടിത്തറ, സി.ടി വിനോദ്, വി. ജി. ജയകുമാര്‍, സുനില്‍ കുമാര്‍, പഞ്ചായത്ത് സെക്രട്ടറി ശോഭ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: