തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് പറയുന്നതാണ് കോണ്‍ഗ്രസ്സിലെ അവസാന വാക്ക്. എല്ലാ സംഘടനകള്‍ക്കും പൊതുവായ ചട്ടക്കൂടുണ്ട്. അതിനകത്തു നിന്ന് വേണം എല്ലാവരും പ്രവര്‍ത്തിക്കാന്‍. അതല്ലാതെ പോകുമ്പോളാണ് അച്ചടക്ക നടപടി സ്വീകരിക്കുന്നതെന്ന് വിഡി സതീശന്. കോണ്‍ഗ്രസ്സിലെ ആഭ്യന്തര പ്രശ്നങ്ങള്‍ തങ്ങള്‍ തന്നെ പരിഹരിക്കും. അക്കാര്യത്തില്‍ എകെജി സെന്ററില്‍ നിന്നും മാര്‍ഗ നിര്‍ദ്ദേശം നല്‍കേണ്ടതില്ലെന്നും എ. വിജയരാഘവന്റെ പ്രസ്താവനയോടെ സതീഷന് പ്രതികരിച്ചു.
എ.വി ഗോപിനാഥിന്റെ അടക്കമുള്ള വിഷയങ്ങളില്‍ കെപിസിസി പ്രസിഡന്റ് നിലപാട് വ്യക്തമാക്കും. സംഘടനാപരമായ കാര്യങ്ങളില്‍ വളരെ വ്യക്തതയോടെ കെപിസിസി പ്രസിഡന്റ് പറയും. നേതാക്കളോടെല്ലാം കൂടി ആലോചിച്ച കാര്യമാണ് അദ്ദേഹം പറയുന്നത്. സംഘടനപരമായ ചിട്ടയോടെയാണ് കാര്യങ്ങള്‍ ഇപ്പോള്‍ പോകുന്നത്. അതൊരു പുതിയ രീതിയാണ്. അതിന്റെ ഒരു ആത്മവിശ്വാസം ഞങ്ങള്‍ക്കെല്ലാമുണ്ട്.
തുടര്‍ച്ചയായുണ്ടായ രണ്ട് തെരഞ്ഞെടുപ്പ് പരാജയങ്ങളില്‍ നിന്നും കേരളത്തിലെ യുഡിഎഫിനേയും കോണ്‍ഗ്രസിനേയും തിരികെ കൊണ്ടു വരിക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. അതിനായൊരു പദ്ധതി ഞങ്ങള്‍ക്കുണ്ട് ആ രീതിക്ക് കാര്യങ്ങള്‍ നടക്കും.
സിപിഎമ്മില്‍ എന്താണ് നടക്കുന്നത്. ഇതിനു മുമ്പ് എന്താണ് നടന്നത്. എല്ലാവരും ആത്മപരിശോധന നടത്തുന്നത് നല്ലതാണ്. ഇപ്പോ ആലപ്പുഴയില്‍ ആ പാവം ജി. സുധാകരനോട് ചെയ്യുന്നത് എന്താണ്. ഇഷ്ടക്കാരേയും ഇഷ്ടമില്ലാത്തവരേയും പലരീതിയില്‍ കൈകാര്യം ചെയ്തിട്ട് ബാക്കിയുള്ളവരെ ഉപദേശിക്കേണ്ട. ഞങ്ങളുടെ അഭ്യന്തര കാര്യങ്ങള്‍ ഞങ്ങള്‍ പരിഹരിച്ചോളാം അതിന് എകെജി സെന്ററില്‍ നിന്നുള്ള പ്രത്യേക ഉപദേശവും മാര്‍ഗനിര്‍ദേശവും ആവശ്യമില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: