ന്യൂദല്‍ഹി: മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ആകാശ്-എസ് മിസൈല്‍ സിസ്റ്റം, എഎല്‍എച്ച് ധ്രുവ് ഹെലികോപ്റ്ററുകള്‍ എന്നിവ വാങ്ങാനായുള്ള നിര്‍ദേശം സൈന്യം സമര്‍പ്പിച്ചു. 14,000 കോടി രൂപയുടേതാണ് പദ്ധതി. രണ്ട് ആകാശ് മിസൈല്‍ യൂണിറ്റുകളും 22 ഹെലികോപ്റ്ററുകളും വാങ്ങാനുള്ളതാണ് പദ്ധതി.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ഉടന്‍ ചേരുന്ന ഉന്നതതല യോഗം ഇതിന് അംഗീകാരം നല്‍കുമെന്നാണ് വിവരം. കൂടുതല്‍ കൃത്യതയും പ്രഹരശേഷിയുമുള്ളതാണ് ആകാശ്-എസ് മിസൈലുകള്‍. ആകാശ മിസൈലുകളുടെ നവീകരിച്ച പതിപ്പാണിത്. ലഡാക്കിലും പാക്-ചൈന അതിര്‍ത്തിയിലും ഈ മിസൈല്‍ സംവിധാനം കൂടുതല്‍ പ്രയോജനകരമാകുമെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. ഡിആര്‍ഡിഒയാണ് ഈ മിസൈല്‍ സംവിധാനം വികസിപ്പിച്ചത്. തങ്ങളുടെ വിമാന സ്ക്വാഡ്രണിന്റെ ശേഷി വര്‍ധിപ്പിക്കാനാണ് സൈന്യം ധ്രുവ് ഹെലികോപ്ടറുകള്‍ വാങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: