ഇസ്ലാമബാദ്: രാജ്യത്തെ പൗരന്മാരോട് കള്ളങ്ങള്‍ പറയുന്ന പ്രധാനമന്ത്രി ഇമ്രാന് ഖാനെയും അദ്ദേഹത്തിന്റെ പാര്‍ട്ടി പാക്കിസ്ഥാന് തെഹ്രീകി ഇന്‍സാഫിനെയും(പിടിഐ) തുറന്നുകാട്ടി പാക്കിസ്ഥാന് ദേശീയ അസംബ്ലി അംഗം മറിയം ഔറംഗസേബ്. പ്രധാനമന്ത്രി പദത്തില്‍ ഓഗസ്റ്റ് 18ന് ഇമ്രാന് ഖാന് മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. ഇതോടനുബന്ധിച്ച് ഇമ്രാന്റെ നേട്ടങ്ങള്‍ കാണിക്കാന്‍ രാജ്യത്തിന്റെ അഭിവൃദ്ധി ചിത്രീകരിച്ച് നിരവധി ബ്രോഷറുകളും പിടിഐ പുറത്തിറക്കി.
എന്നാല്‍ പിടിഐയുടെ ബ്രോഷറുകളില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങള്‍ ഇന്ത്യയിലെ വെബ് പോര്ട്ടലുകളില്നിന്നുള്ളതാണെന്ന് ചൂണ്ടിക്കാട്ടി മറിയം ഔറംഗസേബ് രംഗത്തുവരികയായിരുന്നു. ഓഗസ്റ്റ് 26-നായിരുന്നു മറിയം ഔറംഹസേബിന്റെ ട്വീറ്റ്. കഴിഞ്ഞ മൂന്നു കൊല്ലത്തെ നേട്ടങ്ങള്‍ എടുത്തുകാട്ടാന്‍ ഇന്ത്യന്‍ വെബ്സൈറ്റുകളില്‍നിന്നുള്ള ചിത്രം ഉപയോഗിച്ചതായി ഇതില്‍ പറയുന്നു.
‘ഇന്ത്യന്‍ പോര്‍ട്ടലുകളില്‍നിന്ന് എടുത്ത ചിത്രങ്ങളുപയോഗിച്ചാണ് ഇമ്രാന് ഖാനെ രക്ഷകനായി കാട്ടാനുള്ള ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്റെ കോടികളുടെ ക്ഷേമപദ്ധതി’യെന്ന് മറിയം കുറ്റപ്പെടുത്തി. ഇമ്രാന് ഖാന് കീഴില്‍ വികസനമില്ലെന്നും അതുകൊണ്ട് ‘വികസനവും സമൃദ്ധിയുമുണ്ടെന്ന് കാണിക്കുന്നതിന്’ ഇന്ത്യന്‍ പോര്‍ട്ടലുകളില്‍നിന്ന് ചിത്രങ്ങള്‍ കവരേണ്ടിവന്നുവെന്നും പാക്കിസ്ഥാന് മുസ്ലിം ലീഗ്(എന്‍) വക്താവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: