ബെര്‍ലിന്‍: ബുന്ദസ്ലിഗയില് ഹെര്‍ത്ത ബെര്‍ലിനെതിരായ മത്സരത്തില്‍ ഹാട്രിക്ക് കുറിച്ച റോബര്‍ട്ട് ലെവന്‍ഡോസ്കി ബയേണ്‍ മ്യൂണിക്കിന്റെ ചരിത്രപുസ്തകത്തില്‍ ഇടം നേടി. ബയേണ്‍ മ്യൂണിക്കിനായി തുടര്‍ച്ചയായി കൂടുതല്‍ മത്സരങ്ങളില്‍ ഗോളടിക്കുന്ന താരമെന്ന റെക്കോഡാണ് ഈ പോളിഷ് സ്ട്രൈക്കര്‍ക്ക് സ്വന്തമായത്. ലെവന്‍ഡോസ്കിയുടെ ഹാട്രിക്കിന്റെ മികവില്‍ ബയേണ്‍ മ്യൂണിക്ക്് 5-0 ന്റെ തകര്‍പ്പന്‍ വിജയവും നേടി.
ബയേണിനുവേണ്ടി എല്ലാ ടൂര്‍ണമെന്റുകളിലുമായി തുടര്‍ച്ചയായി പതിനാറ് മത്സരങ്ങളില്‍ ഗോളടിക്കുന്ന താരമായി ലെവന്‍ഡോസ്കി. ഫെബ്രുവരി 15 ന് അര്‍മനിയ ബീലെഫെല്ഡിനെതിരായ മത്സരത്തില്‍ ഗോളടി തുടങ്ങിയശേഷം നടന്ന എല്ലാ മത്സരങ്ങളിലും ലെവന്‍ഡോസ്കി സ്കോര്‍ ചെയ്തു. ഇതോടെ, പശ്ചിമ ജര്‍മ്മനിയുടെ ഇതിഹാസ താരം ഗെര്‍ഡ്് മുള്ളര്‍ 1969- 70 സീസണില്‍ ബയേണിനായി തുടര്‍ച്ചയായി പതിനഞ്ച് മത്സരങ്ങളില്‍ ഗോള്‍ നേടിയ റെക്കോഡാണ് തകര്‍ന്നത്.
ലെവന്‍ഡോസ്കി പോയ സീസണില്‍ ഗെര്‍ഡ്് മുള്ളറുടെ മറ്റൊരു റെക്കോഡ് തകര്‍ത്തിരുന്നു. പോയ സീസണില്‍ 41 ഗോളുകള്‍ നേടിയതോടെ ബുന്ദസ്ലിഗയിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡ് ലെവന്ഡോസ്്കിക്ക്് സ്വന്തമായി. മുള്ളറുടെ പേരിലുള്ള റെക്കോഡാണ് തകര്‍ന്നത്. ഈ കഴിഞ്ഞ ആഗസ്ത് പതിനഞ്ചിനാണ് ഗെര്‍ഡ് മുള്ളര്‍ അന്തരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: