കൊച്ചി: താലിബാന് വിസ്മയമാണെന്ന് ചിന്തിക്കുന്ന കുറച്ചു പേര് കേരളത്തിലുണ്ടെന്ന് മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ എം.കെ. മുനീര്‍.
അക്കാര്യം ബോധ്യപ്പെടുത്തുന്നതാണ് തനിക്ക് ലഭിച്ച വധഭീഷണിക്കത്തെന്നും മുനീര്‍ പറഞ്ഞു. പക്ഷെ തനിക്ക് ലഭിച്ച ഭീഷണിക്കത്തിന്റെ ഘടന അങ്ങേയറ്റം അപകടകരമാണെന്നും മുനീര്‍ വ്യക്തമാക്കി. ജമാ അത്തെ ഇസ്ലാമിയുടെയും എസ്ഡിപി ഐയുടെയും ആശയങ്ങള്‍ ലീഗിന്റെ ആശയങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്നും മുനീര്‍ പറഞ്ഞു.
ഒരു പ്രമുഖ പത്രത്തിന്റെ വാര്‍ത്താ ചാനല്‍ നടത്തിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതാ കമ്മീഷന് നല്കിയ പരാതി ഹരിത പിന്‍വലിക്കണമെന്നാണ് ഒത്തുതീര്‍പ്പ് ധാരണയെന്നും ഒന്ന് രണ്ട് ദിവസത്തിനുള്ളില്‍ പ്രശ്നം പരിഹരിക്കപ്പെടുമെന്നും മുനീര്‍ വ്യക്തമാക്കി.
ആഗസ്ത് 17ന് ഫേസ്ബുക്കില്‍ താലിബാനെതിരെ മുനീര്‍ പോസ്റ്റിട്ടതിനെതുടര്‍ന്ന് അദ്ദേഹത്തിന് വധഭീഷണിയുണ്ടായിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. എന്നാല്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു മുനീര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: