കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളിലെ ചാവേര്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തത് പാകിസ്ഥാനിലെ ഐഎസിന്റെ പ്രധാന മുഖങ്ങളിലൊന്നായ മാവലാവി ഫാറൂഖി. എന്തിനും മടിക്കാത്ത കൊടും ഭീകരനായ ഫാറൂഖി ലഷ്കര്‍ ഇ തോയ്ബ അംഗമായിരുന്നു. പിന്നീട് തെഹ്രിക് ഇ താലിബാനില്‍ അംഗമായി. പിന്നീടാണ് ഐഎസിലെത്തുന്നത്.
രാജ്യത്തിന്റെ അധികാരം പിടിച്ചപ്പോള്‍ നിരവധി ഭീകരരെ ജയിലില്‍ നിന്ന് താലിബാന് മോചിപ്പിച്ചിരുന്നു. അതില്‍ ഒരാളായിരുന്നു ഫാറൂഖിയും. രക്ഷപ്പെട്ടതോടെ സുരക്ഷിതമായി പപാകിസ്ഥാനിലെത്തി ചാവേര്‍ ആക്രമണങ്ങള്‍ നടത്താനുളള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയായിരുന്നു. ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 103 ആയി. മരിച്ചവരില്‍ 90 അഫ്ഗാനികളും 13 അമേരിക്കന്‍ പട്ടാളക്കാരും ഉള്‍പ്പെടുന്നു. 150 ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. താലിബാന് ഭീകരരും ഇതില്‍ ഉള്‍പ്പെടുന്നു.
വിമാനത്താവളത്തിന്റെ പ്രധാന കവാടത്തിനോട് ചേര്‍ന്ന് അഫ്ഗാന് അഭയാര്‍ത്ഥികളുടെ രേഖകള്‍ തയ്യാറാക്കുന്ന അമേരിക്കന്‍ സൈനികരായിരുന്നു ചാവേറുകളുടെ പ്രധാന ലക്ഷ്യം. കഴിഞ്ഞവര്‍ഷം 27പേരുടെ മരണത്തിനിടയാക്കിയ കാബൂളിലെ ഗുരുദ്വാര ആക്രമണത്തിന് പിന്നിലും ഫാറൂഖിയായിരുന്നു. ആക്രമണത്തില്‍ തനിക്ക് പങ്കുണ്ടെന്ന് ഇയാള്‍ സമ്മതിക്കുകയും ചെയ്തിരുന്നു.
പാകിസ്ഥാനിലെ സൈനിക, ഭരണ തലത്തിലെ ഉന്നതരുമായി ഇയാള്‍ നല്ലബന്ധത്തിലാണ്. ഗുരുദ്വാര ആക്രമണത്തിന് ഈ ബന്ധം ഇയാള്‍ ഉപയോഗിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: