കാബൂൾ : സംഗീതം ഇസ്ലാമിക വിരുദ്ധമെന്ന വാദമുയര്‍ത്തി പൊതു ഇടങ്ങളിൽ സംഗീതത്തിന് നിരോധനം ഏർപ്പെടുത്തുമെന്ന് താലിബാന് നേതാവ് അറിയിച്ചു. ” ഇസ്ലാമില്‍ സംഗീതം വിലക്കപ്പെട്ടിരിക്കുന്നു,” അദ്ദേഹം പറഞ്ഞു. ദി ന്യൂയോര്‍ക്ക് ടൈംസിന് നല്കിയ അഭിമുഖത്തിലാണ് സബിഹുള്ള മുജാഹിദിന്റെ ഈ പ്രതികരണങ്ങള്‍ പുറത്തുവന്നത്.
സംഗീതം ഇസ്ലാമിക വിരുദ്ധമാണെന്നാണ് താലിബാന് വാദമെന്ന്.താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് അറിയിച്ചു. അതിനാല്‍ പൊതു ഇടങ്ങളിൽ സംഗീതം നിരോധിക്കാന്‍ പോവുകയാണ്. കഴിഞ്ഞ താലിബാൻ ഭരണത്തിലും സമാന നടപടി സ്വീകരിച്ചിരുന്നുവെന്നും മുജാഹിദ് പറഞ്ഞു.
ഇതിന് മുൻപ് 1996ല്‍ താലിബാന് അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തപ്പോള്‍ കാസറ്റുകളും, സംഗീത ഉപകരണങ്ങളും താലിബാന് ഭീകരർ നശിപ്പിച്ചിരുന്നു. ഭരണം പിടിച്ചടക്കിയതിന് പിന്നാലെ പഴയ കാടത്ത നിയമങ്ങള്‍ തന്നെയാണ് താലിബാന് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. സ്ത്രീകളുടെ മൗലികാവകാശങ്ങൾ വരെ ലംഘിക്കുന്ന നടപടികളാണ് താലിബാൻ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: