കാബൂള്‍: കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് സ്ഫോടനം. ചാവേര്‍ ആക്രമണമെന്നാണ് ലഭിക്കുന്ന വിവരം. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനെയാണ് സ്ഫോടനം നടന്നിരിക്കുന്നത്.
ബ്രിട്ടീഷ് സൈന്യം നിലയുറപ്പിച്ച ഗേറ്റിന് സമീപമാണ് സ്ഫോടനം നടന്നിരിക്കുന്നത്. എത്രപേര്‍ക്ക് അപകടം സംഭവിച്ചുവെന്നത് വ്യക്തമല്ല. പരിക്കേറ്റവരില്‍ അഫ്ഗാന് പൗരന്മാരുമുള്ളതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിമാനത്താവളത്തിന് സമീപം വെടിവെയ്പ്പ് നടന്നതായും റിപ്പോര്‍ട്ട് ചെയ്യുന്നു.
വിമാനത്താവളത്തില്‍ ഭീകരാക്രമണമുണ്ടായേക്കുമെന്ന് നേരത്തേ വിവിധ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: