ബെംഗളൂരു : കേരളത്തില്‍ കോവിഡ് വ്യാപനത്തില്‍ കുറവ് വരാത്തതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിന്നുള്ളവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന് ഏര്‍പ്പെടുത്തമെന്ന് കര്‍ണ്ണാടകം. വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റുമായി നിരവധി മലയാളികള്‍ അടുത്തിടെ കര്‍ണാടകയില്‍ പിടിയിലായിരുന്നു. ഇതും കൂടി കണക്കിലെടുത്താണ് നിലപാട് കടുപ്പിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഒരുങ്ങുന്നത്.
കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ഏഴ് ദിവസത്തേയ്ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് നടപ്പാക്കണമെന്ന നിലവില്‍ കര്‍ണ്ണാടക വിദഗ്ദ്ധ സമിതിയാണ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. കേരളത്തില്‍ നിന്നും വ്യാജ കോവിഡ് സര്‍ട്ടിഫിക്കറ്റുകളുമായി യാത്ര ചെയ്്തതായി കണ്ടെത്തിയിരുന്നു. കൂടാതെ കേരളത്തില്‍ ശരിയായ നിലയില്‍ കോവിഡ് പരിശോധന നടക്കുന്നില്ലെന്ന് വിദഗ്ധ സമിതിയുടെ കണ്ടെത്തലിലാണ് ഇത്തരത്തില്‍ നടപടിക്ക് ഒരുങ്ങുന്നത്.
കേരളത്തില്‍ നിന്ന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകളുമായി എത്തുന്നവര്‍ കര്‍ണ്ണാടകയില്‍ പോസിറ്റീവാകുന്ന അവസ്ഥയില്‍ നിര്‍ബന്ധിത ക്വാറന്റൈന് അല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്നാണ് വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശയില്‍ പറയുന്നത്. കേരളത്തില്‍ നിന്നും എത്തുന്നവര്‍ ഏഴ് ദിവസത്തിന് ശേഷം നെഗറ്റീവ് ഫലം വരുന്നത് വരെ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ തുടരണമെന്നുമാണ് ശുപാര്‍ശ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: