ന്യൂദൽഹി: ദേശീയ വിദ്യാഭ്യാസ നയം 2020 (എന്‍ഇപി 2020) നടപ്പാക്കിയതിന്റെ വർഷികാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ സ്കൂൾ വിദ്യാഭ്യാസ – സാക്ഷരതാ വകുപ്പിന്റെ നേതൃത്വത്തിൽ , വിദ്യാഭ്യാസനയം നടപ്പാക്കലിന്റെ നേട്ടങ്ങൾ ഉൾപ്പെടുത്തി പ്രത്യേക ബുക്ക്ലെറ്റ് തയ്യാറാക്കി.
ഇന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ദീക്ഷ (DIKSHA) അടക്കം വിവിധ പ്ലാറ്റ്ഫോമുകളിലൂടെ വിർച്വൽ ആയി ഈ ബുക്ലെറ്റ് പ്രകാശനം ചെയ്യും. ബുക്ലെറ്റിനു പുറമേ പുതിയ വിദ്യാഭ്യാസ നയം 2020 മായി ബന്ധപ്പെട്ട ചില പ്രധാന സംരംഭങ്ങൾക്കും വിദ്യാഭ്യാസമന്ത്രി തുടക്കംകുറിക്കും.
DIKSHA യിൽ ലഭ്യമാകുന്ന NIPUN ഭാരത് FLN ടൂൾസ് ആൻഡ് റിസോഴ്സ്സ്
നിപുണ്‍ (NIPUN) ഭാരത് നടപ്പാക്കുന്നതിൽ സംസ്ഥാന- കേന്ദ്രഭരണപ്രദേശങ്ങൾക്കും അധ്യാപകർക്കും ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങളും സഹായങ്ങളും ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് (DIKSHA) ദീക്ഷയ്ക്ക് കീഴിൽ വികസിപ്പിച്ച അടിസ്ഥാന സാക്ഷരത ഗണിത(എഫ്എല്‍എന്‍) സാമഗ്രികൾക്കായുള്ള ഒരു പ്രത്യേക സംവിധാനം ആണ് ഇത് തൽസമയ വെർച്വൽ ക്ലാസ് റൂമുകൾ, ലബോറട്ടറികൾ എന്നിവ വഴിയായി അത്യാധുനിക ഡിജിറ്റൽ പഠന പ്ലാറ്റുഫോമുകൾ ലഭ്യമാക്കുന്നതിനായി NIOS ന്റെ വെർച്വൽ സ്കൂൾ NCERT യുടെ ആഴ്ച തിരിച്ചുള്ള, ആൾട്ടർനേറ്റ് അക്കാദമിക് കലണ്ടർ 2021-22.പുസ്തകങ്ങൾ, പാഠ്യ പദ്ധതി എന്നിവയിൽനിന്നും തിരഞ്ഞെടുത്ത പാഠഭാഗങ്ങൾ, പ്രമേയങ്ങൾ, പഠന കാലയളവിനൊടുവിൽ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഫലങ്ങൾ,എന്നിവ അടിസ്ഥാനമാക്കിയുള്ള ആകർഷകവും വെല്ലുവിളി ഉയർത്തുന്നതുമായ പ്രവർത്തനങ്ങൾ ഇതിലുൾപ്പെടുന്നു. NCERT വികസിപ്പിച്ച പ്രിയ അക്സസ്സിബിലിറ്റി ബുക്ക്ലെറ്റ് (Priya’- Accessibility booklet) , കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രി ഡോ. വീരേന്ദർ കുമാറും ആയി ചേർന്ന് വിദ്യാഭ്യാസ മന്ത്രി പ്രകാശനം ചെയ്യും
എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യം സ്വന്തമാക്കുന്നതിനായി, ചെറുപ്പകാലം മുതൽ തന്നെ ഭിന്നശേഷിക്കാരായ കുട്ടികൾക്കും തുല്യ സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ആശയം ഊട്ടിയുറപ്പിക്കുന്നതും അതിന്റെ പ്രാധാന്യം വിളിച്ചോതുന്നതും ലക്ഷ്യമിട്ടാണ് ഡിപ്പാർട്മെന്റ് ഓഫ് എംപവർമെന്റ് ഓഫ് പേർസൺസ് വിത്ത് ഡിസബിലിറ്റിയുമായി സഹകരിച്ച് ഇത് നടപ്പാക്കുന്നത്.
.
വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ, സ്വയംഭരണ സ്ഥാപനങ്ങളിലെ തലവന്മാർ, എല്ലാ സംസ്ഥാനങ്ങളിലെയും, കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്കൂൾ വിദ്യാഭ്യാസ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. NIPUN ഭാരത് ദൗത്യം ലക്ഷ്യമിട്ട് സംസ്ഥാനങ്ങൾ കേന്ദ്ര ഭരണ പ്രദേശങ്ങൾ,SCERT കൾ എന്നിവയുമായി ചേർന്നുള്ള ശില്പശാലകളും ഇതേതുടർന്ന് സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: