ചാത്തന്നൂര്‍: കോയിപ്പാട് ഹനുമാന്‍സ്വാമി ക്ഷേത്രത്തിന് മുന്നില്‍ അനധികൃത ഇറച്ചി വ്യാപാരം. പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും പ്രാദേശിക സിപിഎം നേതൃത്വത്തിന്റെയും പിന്തുണയോടെ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലാണ് ഷെഡ് കെട്ടി ഇറച്ചി വ്യാപാരം തുടങ്ങിയിരിക്കുന്നത്. ഭക്തരെ വെല്ലുവിളിച്ച് തിരുവോണ ദിവസമാണ് വില്‍പ്പനയ്ക്ക് തുടക്കമിട്ടത്.
ആദിച്ചനല്ലൂര്‍ സ്വദേശിയാണ് കച്ചവടം തുടങ്ങിയത്. ആദ്യ ദിവസം തന്നെ ഇറച്ചിവേസ്റ്റ് കുമ്മല്ലൂര്‍ ആറ്റിന് സമീപം ചാക്കില്‍ കെട്ടി ഉപേക്ഷിച്ചാണ് കച്ചവടക്കാര്‍ മടങ്ങിയത്. തൊട്ടടുത്തുള്ള സ്വകാര്യവ്യക്തിയുടെ പുരയിടത്തിലിട്ടാണ് മൃഗങ്ങളെ കശാപ്പു ചെയ്യുന്നത്.
ചാത്തന്നൂര്‍ സ്വാമിയുടെ പേരിലുള്ള സ്മാരകം ഉള്‍പ്പെടെയുള്ള അതിപുരാതനമായ ഹനുമാന് ക്ഷേത്രത്തിന്റെ ആചാരനുഷ്ടാനങ്ങള്‍ക്ക് തടസം വരുന്ന രീതിയിലുള്ള അനധികൃത ഇറച്ചിവെട്ടിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ഭക്തജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: