ന്യൂദല്‍ഹി: ജൂണില്‍ ഇപിഎഫ്ഒയില്‍ അംഗമായവരുടെ എണ്ണം 12.83 ലക്ഷം. ഇതില്‍ പകുതിയും 18 വയസിനും 25 വയസിനും ഇടയിലുള്ള യുവാക്കളാണെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം അറിയിച്ചു. രാജ്യത്തു തൊഴില്‍ ലഭ്യത ഉയര്‍ന്നതിന്റെ തെളിവുകള്‍ ആണിത്.
മേയ് മാസത്തേക്കാള്‍ അഞ്ച് ലക്ഷത്തിലധികം പിഎഫ് അംഗങ്ങളാണ് ജൂണിലുണ്ടായത്. ഇതില്‍ 2.56 ലക്ഷം പേര് വനിതകളാണെന്നതും ശ്രദ്ധേയമായി. മേയില്‍ 79,000 വനിതകള്‍ മാത്രമാണ് ഇപിഎഫ്ഒയില്‍ അംഗമായത്. രാജ്യത്ത് കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മാറിവരുന്നതിന്റെ ലക്ഷണങ്ങളാണ് പിഎഫ് അംഗ സംഖ്യയിലെ വര്‍ധനവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: