ന്യൂദല്‍ഹി: ദല്‍ഹിയില്‍ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം ഉള്‍പ്പെടുത്തിയുള്ള രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ് ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും നീക്കം ചെയ്തു. നേരത്തേ ഈ ചിത്രം പങ്കുവച്ചതിനെ തുടര്‍ന്ന് ട്വിറ്റര്‍ രാഹുലിന്റെ അക്കൗണ്ട് താത്ക്കാലികമായി വിലക്കുകയും പിന്നീട് പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു.
രാഹുലിന്റെ പോസ്റ്റിനെതിരെ ദേശീയ ബാലാവകാശ കമ്മിഷന് സമൂഹമാധ്യമ സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കിയിരുന്നു. ഇരയുടെ അമ്മയെ ആശ്വസിപ്പിക്കുന്ന ചിത്രമായിരുന്നു പങ്കുവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: