ന്യൂദല്‍ഹി : രാജ്യത്ത് 18 വയസ്സില്‍ താഴെയുള്ളവര്‍ക്കുള്ള വാക്സിന് അടുത്ത മാസം മുതല്‍ നല്കി തുടങ്ങുമെന്ന് സൂചനകള്‍. വാക്സിന് ട്രയല്‍ രാജ്യത്ത് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തുതന്നെ ഇവ പൂര്‍ത്തിയാക്കുന്നതാണ്.
വാക്സിന് വിതരണത്തിനുള്ള അനുമതി നല്‍കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. ഇവ കൂടി പൂര്‍ത്തീകരിച്ചശേഷം അടുത്തമാസം മുതല്‍ കുട്ടികള്‍ക്കുള്ള വാക്സിന് വിതരണം ചെയ്ത് തുടങ്ങുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൊവാക്സീന്റെ ഈ പ്രായവിഭാഗത്തിലുള്ളവരുടെ ട്രയല്‍ രണ്ടാം ഘട്ട – മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് കൂടാതെ സൈഡസ് കാഡില്ല, ബയോളോജിക്കലി, നോവാവാക്സ് എന്നീ വാക്സീനുകളും വിവിധ ഘട്ടങ്ങളിലുള്ള പരീക്ഷണം നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: