മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയില്‍ 2016 ല്‍ നടന്ന വന്‍ തട്ടിപ്പു കേസില്‍ സഹകരണ നിയമപ്രകാരം നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് സഹകരണ ജോ : രജിസ്റ്റാര്‍ 2020 ഫെബ്രുവരിയില്‍ കുറ്റാരോപിതരുടെ പേരില്‍ റവന്യു റിക്കവറി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തട്ടിപ്പിന് നേതൃത്വം നല്കിയ ബാങ്ക് ഉദ്യോഗസ്ഥര്‍,പ്രസിഡന്റായിരുന്ന പ്രഭാകരന് പിള്ള, അന്നത്തെ ഭരണ സമതി അംഗങ്ങള്‍ എന്നിവരില്‍ നിന്നും ഈടാക്കേണ്ട റവന്യു റിക്കവറി വിവരങ്ങള്‍ വ്യക്തമാക്കി നടപടിയെടുക്കാന്‍ കലക്ടറോട് ശുപാര്‍ശ ചെയ്തിരുന്നു.
ഒന്നര വര്‍ഷം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കുറ്റാരോപിതര്‍ നിരന്തരം ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ മേടിക്കുന്നതിനാല്‍ ആര്ബിട്രേഷന് കേസ് അനന്തമായി നീളുകയാണ്. നിലവിലുള്ള ഭരണ സമിതിയിലെ ചില അംഗങ്ങള്‍ക്ക് മുന്‍ ഭരണ സമിതി അംഗങ്ങളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗവുമാണ് നടപടി മന്ദഗതിയിലാക്കുന്നത്. അടുത്ത കാലത്ത് നടന്ന പ്രമാദമായ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ത്വരിതഗതിയില്‍ അന്വേഷണം നടത്തി കേരള ബാങ്കുമായി ചേര്‍ന്ന് നിക്ഷേപകര്‍ക്കായി ഒരു പ്രത്യേക പാക്കേജ് നടപ്പിലാക്കി.
എന്നാല്‍ നാലര വര്‍ഷമായി ഇവിടെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. നിലവിലെ ഭരണ സമിതി യഥാസമയം കൂടു കയോ, അഥവാ കൂടിയാല്‍ കോറം തികയാതെ പിരിയുന്ന അവസ്ഥയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: