റോം: തന്നെ ചുറ്റിപറ്റിയുള്ള ട്രാന്‍സ്ഫര്‍ കിംവദന്തികളില്‍ മൗനം വെടിഞ്ഞ് സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിലേക്ക് മടങ്ങുന്നില്ലെന്ന് റൊണോ പ്രഖ്യാപിച്ചു. പോര്‍ച്ചുഗീസ് താരമായ റൊണോയക്ക്് അടുത്ത ജൂണ്‍ വരെ ഇറ്റാലിയന്‍ ടീമായ യുവന്റസുമായി കരാറുണ്ട്.
സ്്പാനിഷ് മാധ്യമങ്ങളാണ് റൊണാള്‍ഡോയുടെ ട്രാന്‍സ്ഫര്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ പരത്തിയത്. 2009 മുതല്‍ 2018 വരെ കളിച്ച റയല്‍ മാഡ്രിഡിലേക്ക് റൊണാള്‍ഡോ മടങ്ങിപ്പോകുമെന്ന്് സ്പാനിഷ് മാധ്യമങ്ങള്‍ നിരന്തരം പ്രചാരണം നടത്തി.
റയല്‍ മാഡ്രിഡുമായി ബന്ധപ്പെട്ട എന്റെ ചരിത്രം എഴുതിക്കഴിഞ്ഞു. ഞാന്‍ എന്റെ ജോലിയില്‍ വ്യാപൃതനായിരിക്കുകയാണെന്ന് എന്നെ അറിയാവുന്നവര്‍ക്ക് നല്ലപോലെ അറിയാം. സംസാരം കുറയ്ക്കുക, കൂടുതല്‍ പ്രവൃത്തിചെയ്യുകയെന്നതാണ് എന്റെ മുദ്രാവാക്യമെന്ന്് റോണോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഇത്തരം വാര്‍ത്തകള്‍ തനിക്ക് അപമാനമാണ്. ഈ കിംവദന്തികളുമായി ബന്ധപ്പെട്ട എല്ലാ ക്ലബ്ബുകള്‍ക്കും കളിക്കാര്‍ക്കും അനാദരവ് കൂടിയാണിതെന്ന് റൊണോ പറഞ്ഞു. ഇറ്റാലിയന്‍ ലീഗായ സീരീ എ ശനിയാഴ്ച ആരംഭിക്കും. റൊണാള്‍ഡോയുടെ യുവന്റസ് തങ്ങളുടെ ആദ്യ മത്സരത്തില്‍ ഞായറാഴ്ച ഉഡിനീസിനെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: