തിരുവനന്തപുരം: കേരളത്തിലെ അഫ്ഗാന് പൗരന്മാരുെട വിവരങ്ങള്‍ എടുക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം. നേരത്തെ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്കിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഡിജിപിയുടെ നിര്‍ദേശം നല്കിയിരിക്കുന്നതെന്നറിയുന്നു.
ഇതോടെ കേരളത്തിലുള്ള ഐഎസ്, താലിബാന് അനുകൂലികളായ അഫ്ഗാന്‍കാര്‍ ഒളിവില്‍ പോകാന്‍ സാധ്യത കൂടുതലാണെന്നാണ് പൊലീസ് കണക്ക് കൂട്ടുന്നത്. ജോലി, വിദ്യാഭ്യാസം, ചികിത്സ എന്നീ ആവശ്യങ്ങള്‍ക്കാണ് കേരളത്തിലേക്ക് അഫ്ഗാനികള്‍ എത്തിയിട്ടുള്ളത്. ബിസിനസ് ആവശ്യത്തിന് എത്തിയവരുമുണ്ട്. ഇവരില്‍ അധികവും കാര്‍പെറ്റ് ബിസിനസ്സുകാരാണ്.
ദക്ഷിണേന്ത്യയില്‍ ബെംഗളൂരു നഗരത്തിലാണ് കൂടുതല്‍ അഫ്ഗാനികളും താമസിക്കുന്നത്. ഇന്ത്യയില്‍ നഗരങ്ങളിലാണ് ഇവര്‍ കൂടുതലായി താമസിക്കുന്നത്. ദല്‍ഹി, മഹാരാഷ്ട്ര, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, കൊച്ചി എന്നീ നഗരങ്ങളിലാണ് കൂടുതല്‍ പേരും. ഇതില്‍ കൊച്ചിയില്‍ ചികിത്സയ്ക്കായാണ് അധികം പേരും എത്തുന്നതെന്നറിയുന്നു.ഇവരില്‍ താലിബാന്, ഐഎസ് അനുകൂലികളുണ്ടോ എന്നറിയില്ല.
അഫ്ഗാന്‍കാര്‍ ഒളിച്ചുതാമസിക്കാന്‍ സാധ്യതയുള്ള ഇടം എന്ന നിലയ്ക്ക് അതിഥിത്തൊഴിലാളികള്‍ക്കിടയില്‍ പൊലീസ് നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്. സ്റ്റുഡന്‍സ് വിസയില്‍ എത്തിയ അഫ്ഗാനികള്‍ ചിലപ്പോള്‍ ഇവര്‍ക്കിടയില്‍ ഒളിച്ചുതാമസിക്കാന്‍ സാധ്യത കൂടുതലാണെന്ന് പൊലീസ് കരുതുന്നു.
ഈയിടെ കൊച്ചി കപ്പല്‍ശാലയില്‍ ജോലി ചെയ്തിരുന്ന അഫ്ഗാന് സ്വദേശിയെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. അസം വിലാസത്തിലായിരുന്നു ഇയാള്‍ കൊച്ചിയില്‍ തങ്ങിയിരുന്നത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
അഫ്ഗാനികള്‍ ഇന്ത്യയിലെത്തി ഒരാഴ്ചയ്ക്കകം പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നുണ്ട്. എന്നാല്‍ ഇങ്ങിനെ റിപ്പോര്‍ട്ട് ചെയ്യാതെ കേരളത്തില്‍ താമസിക്കുന്നവരുമുണ്ടെന്നാണ് കരുതുന്നത്. എന്തായാലും പുതിയ പശ്ചാത്തലത്തില്‍ പൊലീസ് കൂടുതല്‍ ജാഗ്രതയോടെ അന്വേഷണം ശക്തമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: