ന്യൂദല്‍ഹി: അഫ്ഗാന് പൗരന്മാര്ക്കുവേണ്ടിയുള്ള ഇന്ത്യയുടെ വിസ നയത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിച്ച് അമേരിക്കയിലെ പ്രമുഖ ദിനപ്പത്രമായ ‘ന്യൂയോര്‍ക്ക് ടൈംസ്'(എന്‍വൈടി). ഇത് മുസ്ലിങ്ങള്‍ക്കെതിരായ ‘വിവേചന’മാണെന്ന് റിപ്പോര്‍ട്ട് കള്ളം പറയുന്നു. ദുരിതമനുഭവിക്കുന്ന അഫ്ഗാന്‍കാര്‍ക്ക് അഭയം നല്കാന് മതപരമായ മാനദണ്ഡം ഇന്ത്യ സ്വീകരിച്ചുവെന്ന് പറയുന്ന റിപ്പോര്‍ട്ട് താലിബാന്റെ നിയന്ത്രണത്തിലുള്ള രാജ്യത്തുനിന്ന് ഹിന്ദുക്കളെയും സിഖുകാരെയും രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് മുന്‍ഗണന നല്‍കുമെന്നും തെറ്റിദ്ധരിപ്പിക്കുന്നു.
ന്യൂയോര്‍ക്ക് ടൈംസ് പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് വിമര്‍ശിച്ച് കഞ്ചന്‍ ഗുപ്ത ബുധനാഴ്ച രംഗത്തെത്തി. അഫ്ഗാന് പങ്കാളികള്‍ക്കൊപ്പം നില്ക്കുക മാത്രമല്ല, ഇന്ത്യ അതിവേഗം എല്ലാവര്ക്കും ഇ-വിസ നടപ്പാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഫ്ഗാനിസ്ഥാന് പൗരന്മാര്ക്കായുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെ ഒഴിപ്പിക്കല്‍ നടപടികളെക്കുറിച്ച് അര്‍ധസത്യങ്ങളാണ് ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്തയില്‍ പറയുന്നത്.
അഫ്ഗാന്കാര്ക്കായുള്ള ‘അടിയന്തര വിസ’യില്‍ മുസ്ലിങ്ങളെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നാണ് പത്രത്തിന്റെ വിചിത്രമായ കണ്ടെത്തല്‍. ‘അഫ്ഗാന്‍കാര്‍ക്ക് ആറുമാസം ഇന്ത്യയില്‍ തങ്ങുന്നതിനായി രാജ്യത്തിന്റെ ആഭ്യന്തരമന്ത്രാലയം അടിയന്തര വിസകള്‍ അനുവദിക്കും. താലിബാന്റെ നിയന്ത്രണത്തിലായതോടെ അഫ്ഗാനിസ്ഥാനില്‍നിന്ന് പലായനം ചെയ്യാന്‍ ആഗ്രഹിക്കുന്ന ഭൂരിപക്ഷം വരുന്ന അഫ്ഗാന് മുസ്ലിങ്ങളെ പരിഗണിക്കുമോ ഇല്ലയോ എന്ന് ഇത് പറയുന്നില്ല’. – എന്‍വൈടിയുടെ വ്യാജവാര്‍ത്തയില്‍ പറയുന്നു.
ഹിന്ദുക്കളിലും സിഖുകാരിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മോദി സര്‍ക്കാരിന്റെ നീക്കമെന്നും റിപ്പോര്‍ട്ടില്‍ ആരോപണമുണ്ട്. 2019-ല്‍ നടപ്പാക്കിയ പൗരത്വ നിയമഭേദഗതിയുമായാണ് വസ്തുതാവിരുദ്ധമായ വാര്‍ത്തയില്‍ വിസ നയത്തെ എന്‍വൈടി താരതമ്യം ചെയ്യുന്നത്. അഫ്ഗാന് പൗരന്മാരുടെ മതത്തിന് പരിഗണന നല്‍കാതെയാണ് ഇന്ത്യ ആ രാജ്യത്തുള്ളവര്‍ക്കായി ഇ-വിസകള്‍ തുറന്നത്.
അഫ്ഗാന്‍കാര്‍ക്ക് പിന്തുണ നല്‍കാനായി ചൊവ്വാഴ്ചയാണ് അതിവേഗത്തില്‍ ലഭ്യമാകുന്ന ഇലക്ട്രോണിക് വിസയായ ‘ഇ-എമര്‍ജന്‍സി എക്സ്-മിസ്ക് വിസ’യെക്കുറിച്ച് ആഭ്യന്തരമന്ത്രാലയം അറിയിച്ചത്. മതം ഇന്ത്യയില്‍ പ്രവേശിക്കാനുള്ള മാനദണ്ഡമായി ഇതില്‍ പറയുന്നില്ല. വിവേചനമുണ്ടെന്ന് പറയുന്ന എന്‍വൈടിയുടെ നിലപാടിന് ഘടകവിരുദ്ധമായി എല്ലാ അഫ്ഗാന് പൗരന്മാര്ക്കും അടിയന്തര ഒഴിപ്പിക്കലിനായി അപേക്ഷിക്കാനുള്ള അവസരമാണ് കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. വിസയ്ക്ക് മതവുമായി ബന്ധപ്പെട്ട മാനദണ്ഡമില്ലെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തിന്റെ വക്താവ് നടത്തിയ ട്വീറ്റിലും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: