ന്യൂദൽഹി: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുടെ (എന്‍ഐഎഫ്ടി) നേതൃത്വത്തിൽ കണ്ണൂർ അടക്കം രാജ്യത്തെ 10 ഇടങ്ങളിൽ കൂടി ഡിസൈൻ റിസോഴ്സ് സെന്ററുകൾ (ഡിആർസി) സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
രാജ്യത്തെ കൈത്തറി മേഖലയിൽ ഡിസൈൻ അധിഷ്ഠിത മികവ് സൃഷ്ടിക്കുന്നതിനു പുറമെ തങ്ങളുടെ ഉൽപ്പന്നങ്ങൾ / മാതൃകകൾ എന്നിവയുടെ വികസനം, മെച്ചപ്പെടുത്തൽ എന്നിവയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ രാജ്യത്തെ നെയ്ത്തുകാർക്കും ഉത്പാദകർക്കും കയറ്റുമതി മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് നെയ്ത്തുകാരുടെ സേവന കേന്ദ്രങ്ങളിൽ ( വീവേഴ്സ് സർവീസ് സെൻ്റർ –ഡബ്യുസിഎസുകള്‍) ഡിആർസികൾക്ക് രൂപം നൽകുക.
കൈത്തറി മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന, മന്ത്രാലയത്തിന് കീഴിൽ തന്നെയുള്ള ഒരു സ്ഥാപനം എന്ന നിലയിലാണ് എന്ഐഎഫ്ടിമായി സഹകരിക്കാൻ ടെക്സ്റ്റൈൽ മന്ത്രാലയം തീരുമാനിച്ചത്. കൂടാതെ ഫാഷൻ, ഡിസൈൻ മേഖലകളിലെ മാറ്റങ്ങൾ സംബന്ധിച്ച് എന്ഐഎഫ്ടിയ്ക്കുള്ള അനുഭവ പരിജ്ഞാനം കൂടുതൽ വിപണികളിൽ സ്ഥാനമുറപ്പിക്കാൻ രാജ്യത്തെ കൈത്തറി മേഖലയ്ക്ക് ഉപയോഗപ്പെടുത്താനാവുമെന്നും സർക്കാർ പറഞ്ഞു. രാജ്യത്തെ എല്ലാ വീവേഴ്സ് സർവീസ് സെന്ററുകളിലും (ഡബ്യുസിഎസുകള്‍) ഘട്ടംഘട്ടമായി ആകും എൻഐഎഫ്റ്റി, ഡിആർസികൾ സ്ഥാപിക്കുക. നിലവിൽ ഇത്തരത്തിൽ എട്ട് കേന്ദ്രങ്ങളാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: