തിരുവനന്തപുരം: 161 രാജ്യങ്ങളിൽ സാന്നിധ്യം ഉള്ള ആഗോള പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ(WMF) കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തെ സഹായിക്കുന്നതിനായി “WMF – കൈരളിക്കൊരു കൈതാങ്ങ്” എന്ന ആഗോള അഭിമാന പദ്ധതിയുടെ ഭാഗമായി തിരുനന്തപുരം ജില്ലയിൽ ജീവൻരക്ഷ മെഡിക്കൽ സാമഗ്രികൾ വിതരണം ചെയ്തു.
തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ ബഹു ഗതാഗത വകുപ്പ് മന്ത്രി അഡ്വ ആന്റണി രാജു തിരുനന്തപുരം മേയർ ആര്യ രാജേന്ദ്രന് കൈമാറി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ട്രെഷറർ എസ് എസ് സുനിൽ സ്വാഗതവും മിഡിൽ ഈസ്റ്റ് കോഡിനേറ്റർ ടോം ജേക്കബ് ഗ്ലോബൽ എക്സിക്യൂട്ടീവ് മെമ്പർ തോമസ് വൈദ്യനും WMF പ്രവർത്തനങ്ങളെ പറ്റി വിശദീകരിക്കുകയും ഗ്ലോബൽ ഫോറം ലീഗൽ കോർഡിനേറ്റർ അഡ്വ ശ്രീജിത്ത് പ്രേമചന്ദ്രൻ നന്ദി രേഖപ്പെടുത്തുകയും ചെയ്തു . ചടങ്ങിൽ തിരുവനന്തപുരം WMF ജില്ലാ കൺവീനർ റസ്സൽ, ജോയിന്റ് കൺവീനർ ശ്രീമതി രാധിക, എക്സിക്യൂട്ടീവ് മെമ്പർ ഹിലാൽ, മെഡിക്കൽ സർവീസ് കോർപറേഷൻ അസിസ്റ്റന്റ് മാനേജർ ഡോ.രതീഷ് തുടങ്ങിയവർ പങ്കെടുത്തു.
കേരള സർക്കാരിൻറെ നോഡൽ ഏജൻസിയായ നോർക്ക-റൂട്ട്സ്സും കേരള ഗവൺമെൻറ് മെഡിക്കൽ സർവീസ് കോർപ്പറേഷനുമായി സഹകരിച്ചാണ് വേൾഡ് മലയാളി ഫെഡറേഷൻ “WMF – കൈരളിക്കൊരു കൈത്താങ്ങ്” പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തിലെ 14 ജില്ലകളിലും വേൾഡ് മലയാളി ഫെഡറേഷൻ മെഡിക്കൽ സാമഗ്രികൾ നൽകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: