കാബൂള്‍: ഭീകരസംഘടന ഐഎസില്‍ ചേരുകയും പിന്നീട് അഫ്ഗാനിലെ ജയിലില്‍ എത്തപ്പെടുകയും ചെയ്ത മലയാളികളായ നിമിഷ ഫാത്തിമ, ആയിഷ എന്ന സോണിയ സെബാസ്റ്റിയന് അടക്കമുള്ളവരെ കാത്തിരിക്കുന്നത് വധശിക്ഷയോ. ഐഎസുമായി കടുത്ത ഭിന്നതയുള്ള താലിബാന് അഫ്ഗാന് പിടിച്ചെടുത്തതോടെ ജയിലിലുള്ള ഐഎസ് തീവ്രവാദികളോട് എന്തു സമീപനമാകും സ്വീകരിക്കുക എന്നതില്‍ വ്യക്തതയില്ല. എന്നാല്‍, അഫ്ഗാനില്‍ ഐഎസിനെ വച്ചുവാഴിക്കില്ലെന്നാണ് മറ്റൊരു ഭീകരസംഘടനയായ താബിബാന്റെ പ്രഖ്യാപനം. ഇതോടെ, ഐഎസ് തീവ്രവാദികള്‍ ഇവരുടെ ശത്രുക്കളായി മുദ്രകുത്തി വധശിക്ഷ നടപ്പാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഐഎസില്‍ ചേരാന്‍ രാജ്യംവിട്ട മകള്‍ ആയിഷയേയും (സോണിയ) ചെറുമകളേയും തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അഫ്ഗാനിസ്ഥാനില്‍ തടവില്‍ കഴിയുന്ന ആയിഷയെ തിരികെയെത്തിക്കണമെന്നാണ് പിതാവ് സെബാസ്റ്റ്യന്‍ സേവ്യര്‍ ആവശ്യപ്പെട്ടിരുന്നത്. അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വാങ്ങിയതിനാല്‍ താലിബാനും അഫ്ഗാന് സൈന്യവും തമ്മില്‍ യുദ്ധമുണ്ടാകും. അങ്ങനെ വന്നാല്‍ തടവില്‍ കഴിയുന്ന ആയിഷയെ വിദേശത്തു നിന്നും വന്ന് ഭീകര പ്രവര്‍ത്തനം നടത്തിയതിന് തൂക്കിലേറ്റുമെന്ന് പിതാവ് ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
ആയിഷയുടെ മകള്‍ സാറയ്ക്ക് ഏഴ് വയസാണ് ഇപ്പോള്‍ പ്രായം. ആയിഷ ദേശീയ അന്വേഷണ ഏജന്‍സി രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസില്‍ പ്രതിയാണ്. അഫ്ഗാനും ഇന്ത്യയും തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാര്‍ ഉള്ളതിനാല്‍ ആയിഷയെ തിരികെയെത്തിക്കണമെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. 2016 ലാണ് ഐഎസില്‍ ചേരുന്നതിനായി ഭര്‍ത്താവ് അബ്ദുള്‍ റഷീദിനൊപ്പം ആയിഷ അഫ്ഗാനിസ്ഥാനിലേക്ക് പോയത്. ഇതേവര്‍ഷം ജൂലൈ പത്തിന് ആളെ കാണാനില്ലെന്ന പരാതി പിതാവ് പി ടി അബ്ദുള്ള കാസര്‍ഗോഡ് ചന്തേര പോലീസ് സ്റ്റേഷനില്‍ നല്‍കിയിരുന്നു.
എന്നാല്‍, താലിബാന്റെ കാടത്ത നിയമങ്ങളാല്‍ ശത്രുക്കളോട് ഒരു ദാക്ഷ്യണവും ഇവര്‍ കാണിക്കാറില്ലെന്നാണ് മുന്‍കാല അനുഭവങ്ങള്‍. അതിനാല്‍ രാജ്യത്തിനെതിരേ യുദ്ധം ചെയ്തന്നതടക്കം കുറ്റങ്ങള്‍ ചുമത്തി ഐഎസ് ഭീകരരെ വധിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: