ന്യൂദല്‍ഹി: രാജ്യത്തെ വാക്സിന് വിതരണം 54 കോടി പിന്നിട്ടു. ഇന്ന് രാവിലെ ഏഴു മണിവരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് 61,35,193 സെഷനുകളിലൂടെ ആകെ 54,38,46,290 വാക്സിന് ഡോസ് നല്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 73,50,553 ഡോസ് വാക്സിനാണ് നല്‍കിയത്.
ഇതില്‍ ഇനിപ്പറയുന്നവ ഉള്‍പ്പെടുന്നു:
- ആരോഗ്യപ്രവര്‍ത്തകര്‍
ഒന്നാം ഡോസ് 1,03,49,901
രണ്ടാം ഡോസ് 80,93,907
- മുന്നണിപ്പോരാളികള്‍
ഒന്നാം ഡോസ് 1,82,76,459
രണ്ടാം ഡോസ് 1,21,45,936
- 18-44 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 19,58,22,860
രണ്ടാം ഡോസ് 1,52,60,695
- 45-59 പ്രായപരിധിയിലുള്ളവര്‍
ഒന്നാം ഡോസ് 11,70,84,332
രണ്ടാം ഡോസ് 4,55,80,689
- 60നുമേല്‍ പ്രായമുള്ളവര്‍
ഒന്നാം ഡോസ് 8,10,41,849
രണ്ടാം ഡോസ് 4,01,89,662
ആകെ 54,38,46,290
ഏവര്‍ക്കും കോവിഡ്19 പ്രതിരോധ കുത്തിവയ്പു നല്കുന്ന പ്രക്രിയയുടെ പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂണ്‍ 21നാണ് തുടക്കമായത്. ദേശീയ രോഗമുക്തി നിരക്ക് 97.46% ആണ്. രാജ്യത്താകെ ഇതുവരെ 3,13,76,015 പേരാണ് കോവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 37,927 പേര് സുഖം പ്രാപിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 36,083 പേര്‍ക്കാണ് ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ 49ാം ദിവസവും 50,000ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. നിലവില്‍ രാജ്യത്തു ചികിത്സയിലുള്ളത് 3,85,336 പേരാണ്. ഇത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.2% മാത്രമാണ്. രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 19,23,863 പരിശോധനകള്‍ നടത്തി. ആകെ 49.36 കോടിയിലേറെ (49,36,24,440) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
പരിശോധനകള്‍ വര്‍ധിപ്പിച്ചപ്പോള്‍ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 2 ശതമാനവും പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് ഇന്ന് 1.88 ശതമാനവുമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് തുടര്‍ച്ചയായ 20ാം ദിവസവും 3 ശതമാനത്തില്‍ താഴെ തുടരുന്നു. 69 ദിവസമായി ഇത് 5 ശതമാനത്തില്‍ താഴെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: