ലണ്ടന്‍: ബെല്‍ജിയം സൂപ്പര്‍ സ്റ്റാര്‍ റൊമേലു ലുകാകു ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ ചെല്‍സിയില്‍ തിരിച്ചെത്തി. ഇറ്റാലിയന്‍ ടീമായ ഇന്റര്‍ മിലാനില്‍ നിന്നാണ്് ലുകാകു വീണ്ടും ചെല്‍സിയിലെത്തിയത്. റെക്കോഡ് തുകയായ് 135 മില്യണ്‍ ഡോളറി(ഏകദേശം 1002 കോടി രൂപ) നാണ് ലുകാകു ചെല്‍സിയില്‍ ചേര്‍ന്നത്്.
2011 മുതല്‍ മൂന്ന് സീസണില്‍ ചെല്‍സിക്കായി ബൂട്ടുകെട്ടിയതാരമാണ് ലുകാകു. പിന്നീട് എവര്‍ട്ടണിലേക്കും മാഞ്ചസ്റ്റര്‍ യുറ്റൈഡിലേക്കും മാറി. 2019 ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നാണ് ഈ സ്ട്രൈക്കര്‍ ഇന്റര്‍ മിലാനില്‍ എത്തിയത്്.
രണ്ട് സീസണില്‍ ഇന്ററിനായി കളിച്ച ലുകാകു 72 മത്സരങ്ങളില്‍ 47 ഗോളുകള്‍ നേടി. കഴിഞ്ഞ സീസണില്‍ ലുകാകുവിന്റെ മികവില്‍ ഇന്റര്‍ മിലാന് സീരീ എ കിരീടവും സ്വന്തമാക്കി. 2010 നു ശേഷം ആദ്യമായാണ് ഇന്റര്‍ മിലാന് സീരീയെ കിരീടം നേടിയത്്.
ചെല്‍സിയില്‍ തിരിച്ചെത്തിയതില്‍ സന്തോഷമുണ്ട്. കുട്ടിയായിരിക്കുമ്പോഴാണ് ചെല്‍സിയില്‍ എത്തിയത്. ചെല്‍സിയില്‍ നിന്ന്് ഏറെ കാര്യങ്ങള്‍ പഠി്ക്കാനായി. കൂടുതല്‍ പരിചയസമ്പത്തോടെയും പക്വതയോടെയും ഞാന്‍ ചെല്‍സിയില്‍ തിരിച്ചെത്തിയിരിക്കുകയാണെന്ന് ലുകാകു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: