കൊച്ചി: വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ അറസ്റ്റ് തടയണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. കോടതിയിൽ അഭിഭാഷകയായി ആൾമാറാട്ടം നടത്തിയ സെസി സേവ്യർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവേയാണ് ഹര്‍ജി പരിഗണിക്കുന്ന ആഗസ്ത് 30 വരെ അറസ്റ്റ് തടയണമെന്ന പ്രതിയുടെ ആവശ്യം ഹൈക്കോടതി തള്ളിയത്.
ഈ ഹര്‍ജി ഹൈക്കോടതി ആഗസ്ത് 30ന് വീണ്ടും പരിഗണിക്കും. തനിക്കെതിരായ വഞ്ചനാകുറ്റം നിലനിൽക്കില്ലെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സെസ്സി സേവ്യറുടെ അഭിഭാഷകന് വാദിച്ചു. മനഃപൂർവം ആൾമാറാട്ടം നടത്തിയിട്ടില്ല, സുഹൃത്തുക്കൾ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും സെസിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.
പാവപ്പെട്ട കുടുംബത്തിലെ അംഗമായ താൻ സുഹൃത്തുക്കളുടെ പ്രേരണയിൽ വീണ്ടുവിചാരമില്ലാതെ ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിയ്ക്കുകയായിരുന്നു. അസോസിയേഷൻ അംഗമില്ലാതിരുന്നിട്ടും തന്റെ പത്രിക സ്വീകരിച്ചു. ജാമ്യം ലഭിയ്ക്കാവുന്ന വകുപ്പുകൾ പ്രകാരമെടുത്ത കേസിലെ വകുപ്പുകൾ പിന്നീട് മാറ്റുകയായിരുന്നുവെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.
വ്യാജരേഖകൾ ചമച്ച് അഭിഭാഷകയായി ആലപ്പുഴ കോടതിയിൽ പ്രാക്ടീസ് ചെയ്തിരുന്ന യുവതിക്കെതിരെ പൊലീസ് കേസെടുത്തിട്ട് ആഴ്ചകൾ പിന്നിട്ടു. കുട്ടനാട് രാമങ്കരി സ്വദേശിനിയാണ് സെസ്സി സേവ്യർ. ബാർ അസോസിയേഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തത്. ബാര്‍ അസോസിയേഷന് അംഗമല്ലാതിരുന്നിട്ടും തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിലുള്ള ചിലരുടെ പകയാണ് സെസി സേവ്യറിന്റെ തട്ടിപ്പ് പുറത്തുവരാന്‍ കാരണമായതെന്ന് പറയുന്നു.
മതിയായ യോഗ്യതയില്ലാതെ രണ്ടര വർഷം ആലപ്പുഴ കോടതിയിൽ അഭിഭാഷകയായി സെസി പ്രാക്ടീസ് ചെയ്തു വരുന്നതായി ബാർ അസോസിയേഷൻ നൽകിയ പരാതിയിൽ പറയുന്നു. അസോസിയേഷന് ലഭിച്ച അജ്ഞാത കത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സെസി നൽകിയ എൻറോൾമെന്റ് നമ്പർ വ്യാജമാണെന്ന് അസോസിയേഷൻ കണ്ടെത്തുകയായിരുന്നു. ഇവര്‍ക്ക് രാഷ്ട്രീയ-നിയമവൃത്തങ്ങളിലെ വമ്പന്മാരുമായി ബന്ധമുള്ളതിനാലാണ് സെസി സേവ്യറിനെ അറസ്റ്റ് ചെയ്യാതിരിക്കുന്നതെന്ന് പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: