തിരുവനന്തപുരം: കശ്മീര്‍ എന്ന് കേട്ടാല്‍ നട്ടെല്ലില്‍ ഭയത്തിന്റെ മിന്നല്‍ പായുന്ന നാളുകളെല്ലാം പോയി. ഇപ്പോള്‍ അവിടെ സമാധാന ജീവിതം തിരിച്ചുവരികയാണ്. അതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നുള്ള ഒരു അധ്യാപികയും മകളും ചേര്‍ന്ന് ബുള്ളറ്റില്‍ കശ്മീരില്‍ പോയി തിരിച്ചെത്തിയ സംഭവം.
എന്നാല്‍ ഇങ്ങിനെ യാത്ര ചെയ്തതില്‍ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസവകുപ്പ് പ്രധാനാധ്യാപികയായി ജോലി ചെയ്യുന്ന അധ്യാപികയായ അനീഷയോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്. സര്‍വ്വീസ് റൂള്‍ പ്രകാരം സംസ്ഥാനം വിട്ട് യാത്ര ചെയ്യണമെങ്കില്‍ സര്‍ക്കാരില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാണ് ഇതിനുള്ള വിശദീകരണമെന്നോണം ശിവന്‍കുട്ടിയുടെ വിദ്യാഭ്യാസവകുപ്പ് പറയുന്നത്.
മോദി സര്‍ക്കാര്‍ 370ാം വകുപ്പ് എടുത്ത് കളയുക വഴി കശ്മീരിന്റെ പ്രത്യേകാവകാശങ്ങള്‍ എടുത്തുകളഞ്ഞത് രണ്ട് വര്‍ഷം മുമ്പാണ്. അതിന് ശേഷം സൈന്യം കശ്മീരിലെ തീവ്രവാദത്തിന്റെ തല അറുക്കാനുള്ള ശ്രമത്തിലായിരുന്നു ഇത്രയും നാള്. അതിന് ഫലം കണ്ട് തുടങ്ങിയിരിക്കുന്നു. 2017 ആഗസ്ത് മുതല്‍ 2019 ജൂലായ് വരെ 1394 അക്രമങ്ങളാണ് കശ്മീരില്‍ അരങ്ങേറിയത്. 2019 ആഗസ്ത് മുതല്‍ 2021 ജൂലായ് വരെ ആകെ വെറും 382 അക്രമസംഭവങ്ങള്‍ മാത്രമാണ് അരങ്ങേറിയത്. മോദി സര്‍ക്കാര്‍ കശ്മീരിനുള്ള പ്രത്യേകാവകാശങ്ങള്‍ നല്‍കിയിരുന്ന 370ാം വകുപ്പ് എടുത്തു കളഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു. സൈനികര്‍ക്കെതിരെ മുസ്ലീം യുവാക്കള്‍ കല്ലെറിയുന്ന സംഭവങ്ങളും കുറഞ്ഞു.
കണ്ണൂരിലെ കാനിയ നോര്‍ത്ത് യുപി സ്കൂള്‍ അധ്യാപിക കെ. അനീഷയും മകളുമാണ് കശ്മീരിലേക്ക് ബുള്ളറ്റില്‍ യാത്ര ചെയ്തത്. ഇവരുടെ യാത്ര പത്രങ്ങളില്‍ വാര്‍ത്തയായതോടെയാണ് വിദ്യാഭ്യാസവകുപ്പില്‍ ചിലര്‍ക്ക് സ്ത്രീസ്വാതന്ത്ര്യത്തിന്റെ ചിറകരിയാന്‍ മോഹമുദിച്ചത്. ഇപ്പോള്‍ അനുമതി വാങ്ങാതെ അനീഷ യാത്ര നടത്തിയെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. യാത്ര കൃത്യവിലോപവും അച്ചടക്ക ലംഘനവുമാണെന്നും ഷോക്കോസ് നോട്ടീസില്‍ പറയുന്നു. എന്തെങ്കിലും ബോധ്യപ്പെടുത്താനുണ്ടെങ്കില്‍ രണ്ട് ദിവസത്തിനകം രേഖാമൂലം അറിയിക്കണമെന്നാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്.
അധ്യാപിക യാത്രയില്‍ ആയതിനാല്‍ അനീഷയ്ക്ക് നോട്ടീസ് കൈമാറാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസമാണ് അനീഷ വീട്ടില്‍ തിരിച്ചെത്തിയത്. ഇപ്പോള്‍ അനീഷ ക്വാറന്റൈനില്‍ കഴിയുകയാണ്. അനീഷയുടെ കോവിഡ് പരിശോധനറിപ്പോര്‍ട്ട് നെഗറ്റീവായിരുന്നു. അതിനാല്‍ വൈകാതെ അനീഷ സ്കൂളില്‍ എത്തി നോട്ടീസ് കൈപ്പറ്റുമെന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: