തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്ന് സ്വപ്ന സുരേഷിന്റെ മൊഴി. ഡോളര്‍ കള്ളക്കടത്ത് കേസില്‍ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി പറയവേയാണ് സ്വപ്നയുടെ ഈ വിശദീകരണം.
2016ല്‍ അധികാരമേറ്റ ശേഷം മുഖ്യമന്ത്രി യുഎഇയിലേക്ക് 2017ല്‍ നടത്തിയ ആദ്യയാത്രയിലാണ് യുഎഇ കോണ്‍സുലേറ്റിലെ നയതന്ത്ര പ്രതിനിധിയായ അഹ്മദ് അല്ദൂക്കി വഴി വിദേശകറന്സ് കടത്തിയതെന്ന് സരിത്ത് തന്നോട് പറഞ്ഞതായി സ്വപ്നയുടെ മൊഴിയില്‍ പറയുന്നു. വിദേശത്തേക്ക് പോകുന്ന മുഖ്യമന്ത്രി ഒരു പൊതി മറന്നുവെന്നും അത് അറ്റാഷെ വഴി യുഎഇയിലേക്ക് കടത്തിയതായും സരിത്ത് പറഞ്ഞതായി സ്വപ്ന പറയുന്നു. നയതന്ത്ര സുരക്ഷയുടെ ആനുകൂല്യം ഉപയോഗിച്ച് വിദേശത്തേക്ക് കടത്തിയ പണം അല്ദൂകി യുഎഇയില്‍ വെച്ച് മുഖ്യമന്ത്രിയെ ഏല്പിച്ചു. ശിവശങ്കറിന്റെയും സ്വപ്നയുടെയും നിര്‍ദേശപ്രകാരം സരിത്താണ് ഈ കറന്‍സി നിറച്ച പാക്കറ്റ് സെക്രട്ടറേറിയറ്റിലെ പൊതുഭരണവകുപ്പിലെ ഉദ്യോഗസ്ഥനില്‍ നിന്നും വാങ്ങിക്കൊണ്ടുവന്ന് അല്ദൂക്കിക്ക് നല്‍കിയത്.
ഡോളര്‍ അടങ്ങിയ ബാഗ് സരിത് വാങ്ങിയത് പൊതുഭരണ വകുപ്പിലെ ഹരികൃഷ്ണന്റെ കയ്യില്‍ നിന്നാണ്. പിന്നീട് അത് എക്സ് റേ സ്കാന്‍ ചെയ്തപ്പോള്‍ പാക്കറ്റിനുള്ളില്‍ കോടികള്‍ മൂല്യം വരുന്ന വിദേശ കറന്‍സിയും മറ്റു ചില വിലപിടിച്ച സാധനങ്ങളാണെന്നും സരിത്തിന് മനസ്ലിലായി. അത് അല്ദൂക്കിക്ക് നല്‍കുകയും ചെയ്തു. അന്ന് ഈ സേവനം ചെയ്തതിന് സരിത്തിന് ആയിരം ഡോളര്‍ പ്രതിഫലം നല്‍കിയെന്നും പറയുന്നു.
ഈ പാക്കറ്റ് മുഖ്യമന്ത്രിക്ക് നല്‍കിയോ എന്ന കാര്യം എം. ശിവശങ്കര്‍ ഉറപ്പിച്ചിരുന്നു. യുഎഇ പ്രതിനിധിസംഘത്തിന് കൈമാറാനുള്ള സമ്മാനമാണിതെന്നായിരുന്നു ശിവശങ്കര്‍ നല്കിയ വിശദീകരണമെന്നും സ്വപ്ന പറയുന്നു. സമ്മാനപ്പൊതി കൃത്യമായി എത്തേണ്ടയാളില് എത്തിച്ചെന്നും ആരാണ് ഇത് അയച്ചതെന്ന് അറിയില്ലെന്നും ശിവശങ്കര്‍ പറയുന്നു.
മുഖ്യമന്ത്രിക്ക് പുറമെ അന്ന് സ്പീക്കറായിരുന്നു പി. ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തിയിട്ടുണ്ടെന്ന് സ്വപ്ന പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: