ഹൗറ: ബംഗാളില്‍ തെരഞ്ഞെടുപ്പാനന്തരം തൃണമൂല്‍ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം തുടരുന്നു. ബിജെപിക്ക് വോട്ടു ചെയ്ത് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത തൃണമൂല്‍ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ബിജെപി പ്രവര്‍ത്തകന്റെ ഭാര്യയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഇതിനെതിരെ ബിജെപി മമത ബാനര്‍ജി സര്‍ക്കാരിനെതിരെ ശക്തമായി ആഞ്ഞടിക്കുകയാണ്.
ബിജെപി നേതാവിന്റെ 34 കാരിയായ ഭാര്യയെയാണ് തൃണമൂല്‍ പ്രവര്‍ത്തകര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. മൂന്ന് മാസം മുമ്പ് സെറിബ്രല്‍ സ്ട്രോക്കിനെ തുടര്‍ന്ന് സംസാരശേഷി നഷ്ടമായ സ്ത്രീയാണ് ആക്രമണത്തിന് വിധേയയായത്. സംഭവം നടക്കുമ്പോള്‍ ഇവരും കൊച്ചുകുട്ടിയായ മകനും മാത്രമായിരുന്നു വീട്ടില്‍. ഭര്‍ത്താവ് കൊല്‍ക്കത്തയിലാണ്.
അഞ്ചുപേരാണ് കൃത്യത്തില്‍ ഏര്‍പ്പെട്ടത്. ഹൗറയിലെ ബെയ്നാള് ഗ്രാമത്തില്‍ ശനിയാഴ്ച നടന്ന സംഭവത്തില്‍ ഞായറാഴ്ച രാത്രിയില്‍ തന്നെ രണ്ട് പേരെ പിടികൂടി. കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്കിയ കുത്ബുദ്ദീന്‍ മുല്ലിക്, ദേബാഷിഷ് റാണ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച പുലര്‍ച്ചെ മകന് തന്നെയാണ് തന്റെ അമ്മയെ പിതാവിന്റെ ബൈക്കിനടുത്ത് കെട്ടിയിട്ട നിലയില്‍ കണ്ടത്. മകന് പിതാവായ ബിജെപി നേതാവിനെ വിളിച്ച് വിവരം അറിയിച്ചു. കുത്ബുദ്ധീന് മുല്ലിക്, സഹോദരന് ജോയ്നല്‍, ദേബാഷിഷ് റാണ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഭാര്യക്ക് നേരെ ആക്രമണം നടന്നതെന്ന് ഇവര്‍ തന്നെ പൊലീസില്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു രണ്ട് പേരെ അറസ്റ്റ് ചെയ്തത്.
ബെയ്നന്‍ ബൂത്തില്‍ ബിജെപി തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് നേടിയത് മുതല്‍ ഇവര്‍ ശത്രുതയിലായിരുന്നുവെന്നും പൊലീസിന്റെ സഹായത്തോടെയാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നും ബിജെപി നേതാവ് ആരോപിക്കുന്നു.
സ്ത്രീകളുടെ അഭിമാനം വെച്ചാണ് തൃണമൂല്‍ കളിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി. ആരംഭത്തില്‍ ലോക്കല്‍ പൊലീസ് സംഭവത്തില്‍ കേസെടുക്കാന്‍ പോലും തയ്യാറായില്ലെന്നും ബിജെപി ഐടി സെല്‍ നേതാവ് അമിത് മാളവ്യ കുറ്റപ്പെടുത്തി. കേസ് ദുര്‍ബലമാക്കാനും ശ്രമം നടന്നതായി പറയുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന് അംഗം അതിഫ് റഷീദും സംഭവത്തില്‍ ബംഗാള്‍ പൊലീസിനെ വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: