തിരുവനന്തപുരം: 49 വര്‍ഷത്തിനുശേഷം കേരളത്തിലേക്ക് ഒളിമ്പിക് മെഡല്‍ കൊണ്ടുവന്ന ഭാരത്തിന്റെ ഹോക്കി ഗോള്‍കീപ്പര്‍ പി.ആര്. ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മടിക്കുന്നതില്‍ രൂക്ഷ വിമര്‍ശനുമായി ലോക അത്ലറ്റ് താരമായിരുന്ന അഞ്ജു ബോബി ജോര്‍ജ്. ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നത് എന്തിനാണെന്ന് അഞ്ജു ചോദിച്ചു. ഒപ്പം, തന്നോടും മുന്‍പ് ഇതേ അവഗണന തന്നെയാണ് സര്‍ക്കാര്‍ കാട്ടിയതെന്നും വാര്‍ത്ത ചാനലിനോട് അഞ്ജു പ്രതികരിച്ചു. സര്‍ക്കാര്‍ നിലപാട് നിരാശജനകമാണെന്നും അഞ്ജു. മെഡല്‍ കിട്ടുമ്പോള്‍ പെട്ടന്ന് എടുക്കാവുന്ന തീരുമാനങ്ങളാണ് പാരിതോഷികം പ്രഖ്യാപിക്കാല്‍ ഒക്കെ,അതിനായി കൂടിയാലോചനകളുടെ ആവശ്യമില്ലെന്നും അഞ്ജു.
49 വര്‍ഷത്തിനുശേഷം കേരളത്തിലേക്ക് ഒളിമ്പിക് മെഡല്‍ കൊണ്ടുവന്ന ഭാരത്തിന്റെ ഹോക്കി ഗോള്‍കീപ്പര്‍ പി.ആര്. ശ്രീജേഷിന് കൈത്തറി മുണ്ടും ഷര്‍ട്ടുമാണ് ഇതുവരെ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതു വലിയ ട്രോളുകള്‍ക്കും ഇടവച്ചു. എന്നാല്‍, വിപിഎസ് ഹെല്‍ത്ത് കെയര്‍ സ്ഥാപകന്‍ ഡോ. ഷംഷീര്‍ വയലില്‍ ശ്രീജേഷിന് ഒരു കോടി രൂപ പരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇന്നു വൈകിട്ട് കൊച്ചി വിമാനത്താവളത്തില്‍ എത്തുന്ന ശ്രീജേഷിന് സര്‍ക്കാര്‍ സ്വീകരണം ഒരുക്കിയിട്ടുണ്ട്. അതിനു മുന്‍പ് പാരിതോഷികം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: