കറാച്ചി: മദ്രസയുടെ കാര്‍പെറ്റില്‍ മൂത്രമൊഴിച്ചുവെന്ന് ആരോപിച്ച് മതനിന്ദ കുറ്റം ചുമത്തി എട്ട് വയസുള്ള ഹിന്ദു ബാലനെ പാക്കിസ്ഥാന് അറസ്റ്റ് ചെയ്തു. ആണ്‍കുട്ടിയെ കസ്റ്റഡിയില്‍ എടുക്കുകയും ജാമ്യം ലഭിക്കുന്നതിന് മുമ്പ് ഒരാഴ്ച ജയിലില്‍ കിടത്തുകയും ചെയ്തു. മതനിന്ദാക്കുറ്റം ചുമത്തിയതോടെ വധശിക്ഷ അടക്കം ഭയന്ന് ബാലന്റെ കുടുംബം ഒളിവിലാണ്.
8 വയസ്സുള്ള ബാലന് മൂത്രമൊഴിച്ചതിനെ തുടര്‍ന്ന് പഞ്ചാബ് പ്രവിശ്യയിലെ റഹിം യാര് ഖാന് ജില്ലയില്‍ സിദ്ധി വിനായക ക്ഷേത്രം ഇസ്ലാമിക മതമൗലിക വാദികള്‍ ആക്രമിച്ചിരുന്നു. തുടര്‍ന്ന് ഹിന്ദു കുടുംബങ്ങള്‍ക്ക് നേരേ വ്യാപക ആക്രമണവും ഉണ്ടായി. ഇവര്‍ പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്യുകയായിരുന്നു.
കുട്ടിക്ക് അത്തരം ദൈവനിന്ദ പ്രശ്നങ്ങളെക്കുറിച്ച് പോലും അറിയില്ല, അവന് ഈ വിഷയങ്ങളില്‍ തെറ്റായി ഇടപെട്ടു. തന്റെ കുറ്റകൃത്യം എന്താണെന്നും എന്തുകൊണ്ടാണ് ഒരാഴ്ച ജയിലില്‍ കിടന്നതെന്നും അവനു ഇപ്പോഴും മനസ്സിലായിട്ടില്ലെന്ന് ഗാര്ഡിയന് ദിനപത്രത്തിനോട് രഹസ്യമായി അനുവദിച്ച അഭിമുഖത്തില്‍ കുട്ടിയുടെ ബന്ധു പറഞ്ഞു.
‘ഞങ്ങള്‍ ഞങ്ങളുടെ കടകളും ജോലികളും സമ്പാദ്യവും ഉപേക്ഷിച്ചു, കുറ്റവാളികള്‍ക്കെതിരെയോ അല്ലെങ്കില്‍ ഇവിടെ താമസിക്കുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനോ വ്യക്തമായതും അര്‍ത്ഥവത്തായതുമായ ഒരു നടപടിയും സര്‍ക്കാര്‍ എടുക്കുന്നതായി ഞങ്ങള്‍ കാണുന്നില്ല’ കുടുംബാംഗം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: