ചെന്നൈ: തമിഴ്നാട്ടിലെ ഓരോ കുടുംബവും 2,63,976 രൂപ കടക്കാരാണെന്ന് തമിഴ്നാട് ധനകാര്യമന്ത്രി പളനിവേല്‍ ത്യാഗരാജന്. തിങ്കളാഴ്ച പുറത്തിറക്കിയ തമിഴ്നാടിന്റെ യഥാര്‍ത്ഥ സാമ്പത്തിക ചിത്രം വെളിവാക്കുന്ന ധവളപത്രത്തിലേതാണ് ഈ വെളിപ്പെടുത്തല്‍.
സംസ്ഥാനത്തിന്റെ ആകെ കടം 5..7 ലക്ഷം കോടി രൂപയാണ്. തമിഴ്നാടിന്റെ ആകെ വരുമാന കമ്മി 61320 കോടി രൂപയാണ്. ഇത് സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തരോല്പാദനത്തിന്റെ 3.16 ശതമാനം വരും. സമ്പാത്തിക കമ്മി 92,305 കോടി രൂപയാണ്. സര്‍ക്കാര്‍ എടുത്തിട്ടുള്ള വായ്പ 2006-07 കാലത്ത് 1578 കോടിയായിരുന്നത് 2020-21ല്‍ 2,0019 കോടിയായി ഉയര്‍ന്നു. 605 ശതമാനമാണ് സര്‍ക്കാര്‍ വായ്പയിലുണ്ടായ വളര്‍ച്ച.
സര്‍ക്കാരിനെ തളര്‍ത്തുന്നത് പൊതുകടം, സര്‍ക്കാര്‍ ഗ്യാരണ്ടികള്‍, സബ്സിഡികള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍ വഴിയുള്ള നഷ്ടങ്ങള്‍, വായ്പകള്‍, നഷ്ടങ്ങള്‍ എന്നിവയാണെന്ന് 120 പേജുള്ള ധവളപത്രം പറയുന്നു. എന്തായാലും വര്‍ധിച്ചുവരുന്ന കടവും പലിശച്ചെലവും ചേര്‍ന്നുള്ള മോചനമില്ലാത്ത കെണിയില്‍ നിന്നും സംസ്ഥാനത്തെ രക്ഷിക്കലാണ് തന്റെ ലക്ഷ്യമെന്നും ധനമന്ത്രി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: