ന്യൂദല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ 14,000 അടി ഉയരത്തില്‍ ടി-90 ഭീഷ്മ ടാങ്കുകളുടെ ആക്രമണതന്ത്രങ്ങളുടെ അഭ്യാസപ്രകടനങ്ങള്‍ കാഴ്ചവെച്ച് ഇന്ത്യന്‍ കരസേന. കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയ്ക്കടുത്ത് (എല്‍എസി) ചൈന കൂടുതല്‍ പട്ടാളക്കാരെ വിന്യസിച്ചതോടെയാണ് ഇന്ത്യയും ഇവിടെ കൂടുതല്‍ പട്ടാളക്കാരെ ഇവിടെ നിയോഗിച്ചത്.
റഷ്യയിലെ മൂന്നാം തലമുറയില്‍പ്പെട്ട യുദ്ധടാങ്കാണ് ടി-90. നാവിക സേനയ്ക്കും കരസേനയ്ക്കും സേവനമെത്തിക്കാന്‍ സാധിക്കുന്ന ടാങ്കുകളാണ് ഇവ. 125 എംഎം 2എ46 മെയിന്‍ ഗണ്ണുകളാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. 1എ45ടി ഫയര്‍ കണ്ട്രോള് സംവിധാനവുമുണ്ട്. സ്റ്റീലും മറ്റും ഉപയോഗിച്ചുള്ള സുരക്ഷാകവചവും ഇതിനുണ്ട്.
ഉയര്‍ന്ന ഭൂനിരപ്പില്‍ ടി-90 ഭീഷ്മ ടാങ്കുകള്‍ ആക്രമണ നീക്കങ്ങളും യുദ്ധതന്ത്രങ്ങളും പരിശീലിക്കുന്നതിന്റെ വീഡിയോകള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐ പങ്കുവെച്ചു.
ഗോഗ്രയില്‍ നിന്നും സൈനികരെ ഇന്ത്യയും ചൈനയും പിന്‍വലിച്ചെങ്കിലും കിഴക്കന്‍ ലഡാക്കില്‍ ഇരുരാജ്യങ്ങളും വര്‍ധിച്ച സേനാസന്നാഹവുമായി നിലയുറപ്പിച്ചിരിക്കുകയാണ്. പട്ടാളക്കാരുടെ രണ്ട് ഫുള്‍ ഡിവിഷനുകള്‍ക്ക് പുറമെ മറ്റ് അധിക സായുധയൂണിറ്റുകളും ഇവിടെ ഉണ്ട്. ഏത് നിമിഷവും ഒരു യുദ്ധസാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പെന്നോണമാണ് ആധുനിക ആയുധങ്ങളുടെ അകമ്പടിയോടെ ഇന്ത്യന്‍ സേന കിഴക്കന്‍ ലഡാക്കില്‍ ഒരുങ്ങിനില്ക്കുന്നത്.
ടി-90, ടി-72 എന്നീ ഉയര്‍ന്ന ഭൂനിരപ്പില്‍ യുദ്ധം ചെയ്യാവുന്ന ആധുനിക യുദ്ധടാങ്കുകള്‍ ഇന്ത്യന്‍ കരസേന വലിയ തോതില്‍ സജ്ജീകരിച്ചിരിക്കുകയാണ് കിഴക്കന്‍ ലഡാക്കില്‍. ജമ്മു കശ്മീരില്‍ നിന്നുള്ള 15,000 തീവ്രവാദവിരുദ്ധ സേനാസംഘത്തെയാണ് ഇപ്പോള്‍ കിഴക്കന്‍ലഡാക്കില്‍ സജ്ജീകരിച്ചിരിക്കുന്നത്.
നേരത്തെ യുദ്ധസാഹചര്യം ഉരുണ്ടുകൂടിയപ്പോള്‍ ഇന്ത്യന്‍ കരസേനയുടെ 17 മൗണ്ടെയ്ന് സ്ട്രൈക്ക് കോര്‍പ്സും 10,000 അധിക പട്ടാളസംഘവും ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിലകൊണ്ടിരുന്നു. യുദ്ധമുണ്ടായാല്‍ ചൈനയ്ക്കെതിരെ പൊരുതാനാണ് ഇത്രയും സേനയെ അന്ന് സജ്ജീകരിച്ചിരുന്നത്. എന്നാല്‍ അന്ന് യുദ്ധം ഒഴിവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: