ന്യൂദല്‍ഹി : പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ മുഖ്യ ഉപദേഷ്ടാവ് സ്ഥാനത്തില്‍ നിന്നും പ്രശാന്ത് കിഷോര്‍ രാജിവെച്ചു. ഈ വര്‍ഷം മാര്‍ച്ചിലാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ ഉപദേഷ്ടാവായി പ്രശാന്ത് കിഷോര്‍ എത്തുന്നത് മാസങ്ങള്‍ക്കുള്ളില്‍ തന്നെ പദവിയില്‍ നിന്നും രാജിവെച്ചൊഴിയുകയായിരുന്നു.
പൊതുജീവിതത്തില്‍ ഒരു ചെറിയ ഇടവേള അനിവാര്യമാണെന്ന് തോന്നിയതുകൊണ്ടാണ് രാജിവെയ്ക്കുന്നതെന്നാണ് അമരീന്ദറിന് അയച്ച കത്തില്‍ പ്രശാന്ത് വ്യക്തമാക്കുന്നത്. തന്റെ ഭാവി പരിപാടികള്‍ എന്താണെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവായി തുടരാന്‍ കഴിയില്ലെന്നും പ്രശാന്ത് തന്റെ കത്തില്‍ പറയുന്നു.
പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുമെന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് രാജിവാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. പഞ്ചാബ് കോണ്‍ഗ്രസില്‍ പുതിയ അധ്യക്ഷന്‍ നവ്ജോത് സിങ് സിദ്ധുവും മുഖ്യമന്ത്രി അമരീന്ദറും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് പ്രശാന്ത് കിഷോര്‍.
അതിനു പിന്നാലെ രാഹുല്‍ഗാന്ധിയുടെ വസതിയില്‍ ഗാന്ധി കുടുംബവുമായി പ്രശാന്ത് കിഷോര്‍ അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയിലെ നിര്‍ണ്ണായക സ്ഥാനം പ്രശാന്ത് കിഷോറിന് വാഗ്ദാനം ചെയ്തെന്നും റിപ്പോര്‍ട്ടുണ്ട്. കോണ്‍ഗ്രസ്സിനുള്ളില്‍ വന്‍ അഴിച്ചുപണി നടത്തുന്നതിന്റെ ഭാഗമായാണ് പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയിലേക്ക് വിളിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: