കറാച്ചി: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ സിദ്ധിവിനായക ക്ഷേത്രം ഇസ്ലാമിക മതമൗലികവാദികള്‍ തകര്‍ത്തു. പ്രദേശത്ത് താമസിക്കുന്ന ഹിന്ദു കുടുംബങ്ങളെ സംരക്ഷിക്കുന്നതിനും അര്‍ദ്ധ സൈനികരെ ഉള്‍പ്പടെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
റഹിം യാര് ഖാന് ജില്ലയിലെ സിദ്ധിവിനായക ക്ഷേത്രമാണ് അക്രമികള്‍ നശിപ്പിച്ചത്.. കെട്ടിടത്തിന് കേടുവരുത്തിയതിനൊപ്പം വിഗ്രഹങ്ങള്‍ എടുത്തെറിഞ്ഞ് നശിപ്പിച്ചു. തുടര്‍ ആക്രമണങ്ങള്‍ തടയാന്‍ കനത്ത സുരക്ഷയിലാണ് പ്രദേശം.
പ്രദേശത്തെ ഒരു മുസ്ലിം കബര്സ്ഥാന് കേടുവരുത്താനും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തെന്നുള്ള സോഷ്യല്‍മീഡിയാ പ്രചരണത്തിന് തൊട്ടുപിന്നാലെയായിരുന്നു ക്ഷേത്രം ആക്രമിക്കപ്പെട്ടത്. ആയുധ ധാരികളായ അക്രമികള്‍ ക്ഷേത്രത്തിന് മുന്നില്‍ തടിച്ച് കൂടുകയും ഇരുമ്പ് ദണ്ഡുകള്, വടികള്‍, കല്ലുകള്‍, ഇഷ്ടികകള്‍ എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ചില ഭാഗങ്ങളില്‍ തീയിടാനും ശ്രമമുണ്ടായി. ക്ഷേത്രത്തിന് വ്യാപകമായ കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. ആക്രമികളുടെ ദൃശ്യം സോഷ്യല്‍ മീഡിയിലൂടെ പ്രചരിച്ചിട്ടും ഒരാളെപ്പോലും ഇതുവരെ അറസ്റ്റുചെയ്തിട്ടില്ല.
പാകിസ്ഥാനിലെ ഭരണഘടന എല്ലാ പൗരന്മാര്ക്കും തുല്യ പരിഗണന നല്‍കുന്നുണ്ടെങ്കിലും ഇത് കടലാസില്‍ മാത്രമൊതുങ്ങുകയാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാപക ആക്രമണങ്ങളാണ് നടക്കുന്നത്. പ്രത്യേകിച്ച് ഹിന്ദുക്കള്‍ക്കുനേരെ. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാണ് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുന്നത്. പലരെയും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനത്തിന് വിധേയമാക്കുകയും ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: