കൊല്ലം: നഗരത്തിലെ ഏറെ തിരക്കുള്ള ഹൈസ്കൂള്‍ ജംഗ്ഷനില്‍ ജില്ലാ മോട്ടോര്‍ വാഹന വകുപ്പിന്റെയും എന്‍ഫോഴ്സ്മെന്റിന്റെയും നേതൃത്വത്തില്‍ അശാസ്ത്രീയമായ രീതിയില്‍ വാഹന പരിശോധന. സിഗ്നല്‍ ജംഗ്ഷന് ആയതിനാല്‍ ഏറെ തിരക്ക് അനുഭവപ്പെടുന്നതിനിടെയാണ് വാഹനങ്ങള്‍ അശാസ്ത്രീയമായ രീതിയില്‍ തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ ഗതാഗത തടസം സൃഷ്ടിച്ചത്.
പോകാനുള്ള സിഗ്നല്‍ വീഴുമ്പോള്‍ ചില വാഹനങ്ങള്‍ തടഞ്ഞു പരിശോധന നടത്തുന്നതിനെതിരെ നിരവധി ആളുകള്‍ പരാതി ഉന്നയിച്ചു. ചില ഉദ്യോഗസ്ഥര്‍ വാഹനങ്ങളുടെ ഡോറുകള്‍ വലിച്ചുതുറക്കുകയും വാഹനനത്തിന്റെ ബോണറ്റില്‍ ആഞ്ഞ് അടിക്കുകയും ചെയ്തു. ഇത് ചില വാഹനയാത്രികരെ പ്രകോപിതരാക്കി. തിരക്കുള്ള സിഗ്നലില്‍ വാഹനങ്ങള്‍ തടയുന്നത് അപകടസാധ്യത വര്ധിക്കുമെന്നിരിക്കെയാണ് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ തന്നെ അശാസ്ത്രീയമായ പരിശോധന. തിരക്കുള്ള സ്ഥലങ്ങളില്‍ സാധാരണ ഇത്തരം പരിശോധനകള്‍ ഒഴിവാക്കുകയാണ് പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: