ന്യൂദല്‍ഹി : ഉത്സവകാലത്തെ ആഘോഷങ്ങള്‍ കോവിഡ് സൂപ്പര്‍ സ്്പ്രെഡര് ആകാം. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തരുതെന്ന് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്ക് താക്കീത് നല്കി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ പകുതിയും കേരളത്തിലാണ് ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഓണം, മുഹറം, ജന്മാഷ്ടമി തുടങ്ങിയ ആഘോഷ വേളകളില്‍ ജനങ്ങള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണം. രോഗവ്യാപനം തടയുന്നതിനായി പ്രാദേശിക തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തരുതെന്നും ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി അയച്ച കത്തില്‍ ആവശ്യപ്പെട്ടു. മൂന്നാം തരംഗ സാധ്യത നിലനില്‍ക്കേ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ പ്രാദേശിക നിയന്ത്രണം തുടരണം. ഇളവ് വരുത്തരുത്. ആഘോഷങ്ങള്‍ ‘സൂപ്പര്‍ സ്പ്രഡര്‍’ ആകാന്‍ സാധ്യതയുണ്ടെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കിയെന്നും കത്തില്‍ പറയുന്നുണ്ട്.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നു തന്നെയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധ സംഘത്തെ കേന്ദ്രം കേരളത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കേരളത്തില്‍ ഇപ്പോഴും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിലാണ്.
അതിനിടിയിലാണ് സംസ്ഥാനത്തെ ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മാസങ്ങള്‍ അടച്ചിട്ടിട്ടും രോഗവ്യാപനം കുറയാത്തതിന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ നയത്തിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് ആഴ്ചയില്‍ ആറ് ദിവസം കട തുറക്കാന്‍ അനുമതി ഉള്‍പ്പടെയുള്ള ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: