പത്തനംതിട്ട: നരേന്ദ്രമോദിസര്‍ക്കാര്‍ വിഭാവനം ചെയ്ത ജലജീവന്മിഷനിലൂടെ കോന്നിനിയോജകമണ്ഡലത്തിലെ മുപ്പതിനായിരംകുടുംബങ്ങള്ക്ക് കുടിവെള്ളം ലഭിക്കും. ഇതിനായി മണ്ഡലത്തിലെ വിവിധ കുടിവെള്ളപദ്ധതികളുടെ ഡിഇആര്‍ വാട്ടര്‍ അതോറിറ്റി പ്രൊജക്ട് വിഭാഗം തയ്യാറാക്കി. പദ്ധതി നടപ്പിലാക്കാന്‍ 400കോടിരുപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.
2024ഓടെ രാജ്യത്തെ എല്ലാവീടുകളിലും കുടിവെള്ളം എത്തിക്കുകഎന്നലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ ജലജീവന്‍ മിഷന് പദ്ധതിക്ക് രൂപം നല്‍കിയത്. ജലജീവന്‍ മിഷന് പ്രകാരമുള്ള കുടിവെളളപദ്ധതികളുടെ അന്‍പത് ശതമാനം ചിലവും കേന്ദ്രസര്‍ക്കാരാണ് വഹിക്കുന്നത്. ബാക്കിയുള്ള അമ്പത്ശതമാനത്തില്‍ ഇരുപത്തിഅഞ്ച് ശതമാനം സംസ്ഥാനസര്‍ക്കാരും പതിനഞ്ച് ശതമാനം അതത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും വഹിക്കണം.പത്തുശതമാനം ഗുണഭോക്താക്കളും കണ്ടെത്തണം എന്നാണ് വ്യവസ്ഥ. കോന്നി നിയോജക മണ്ഡലത്തിലെ 400 കോടിയുടെ സമഗ്ര കുടിവെള്ളപദ്ധതികളുടെ പുരോഗതികഴിഞ്ഞദിവസം ജലവിഭവവകുപ്പ് മന്ത്രി റോഷിഅഗസ്റ്റിന്‍ വിലയിരുത്തി.
മൈലപ്ര -മലയാലപ്പുഴ പഞ്ചായത്തുകള്‍ക്കായി നടപ്പാക്കുന്ന പദ്ധതിക്ക് 107 കോടി രൂപയുടെ ഡിഇആര്‍ ആണ് തയാറാക്കിയിട്ടുള്ളത്. 6972 കുടുംബങ്ങള്‍ക്ക് പദ്ധതിയില്‍ നിന്നും ശുദ്ധജലം ലഭ്യമാക്കും. നിലവിലുള്ള തണ്ണിത്തോട് പദ്ധതി വിപുലീകരിച്ച് 3499 കുടുംബങ്ങള്‍ക്കു കൂടി ശുദ്ധജല കണക്ഷന് നല്‍കും. 13.34 കോടിയാണ് ഇതിനായി ചിലവഴിക്കുക. ഇതിന്റെ ഡിഇആര്‍ തയാറായി.
ചിറ്റാര്‍ പദ്ധതിയുടെയും ഡിഇആര്‍ തയ്യാറായിട്ടുണ്ട്. 41.5 കോടിയുടെ പദ്ധതിയാണ് രൂപീകരിച്ചിട്ടുള്ളത്.കലഞ്ഞൂര്‍- ഏനാദിമംഗലം പദ്ധതിക്കായി 28.55 കോടിയുടെ പദ്ധതിക്കും ഡിഇആര്‍ തയാറായി. ഈ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 3000 കുടുംബങ്ങള്‍ക്കാണ് വീടുകളില്‍ കുടിവെള്ളം ലഭിക്കുക. കലഞ്ഞൂര്‍-അരുവാപ്പുലം പദ്ധതിയില്‍ 2379 കുടുംബങ്ങള്‍ക്കും കണക്ഷന് ലഭിക്കും. അരുവാപ്പുലം -കോന്നി പദ്ധതിയില്‍ 2340 കുംബങ്ങള്‍ക്കും, മെഡിക്കല്‍ കോളജ് പദ്ധതി വിപുലീകരണത്തിലൂടെ 1248 കുടുംബങ്ങള്‍ക്കും കണക്ഷന് ലഭിക്കും. ഇതിനായി 117.4 കോടിയുടെ പദ്ധതിയാണ് തയാറായിട്ടുള്ളത്.
പ്രമാടം കുടിവെള്ള പദ്ധതിക്ക് 78.53 കോടിയുടെ ഡിഇആര്‍ ആണ് തയാറായിട്ടുള്ളത്. 9669 കുടുംബങ്ങള്‍ക്കാണ് കുടിവെള്ള കണക്ഷന് ലഭിക്കുക. നിലവിലുള്ള വള്ളിക്കോട് പദ്ധതിയുടെ വിപുലീകരണവും ഇതോടൊപ്പം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: