പത്തനംതിട്ട:ജാതിമതഭേദമെന്യേ കൂടുതല്‍ കുഞ്ഞുങ്ങളെ സീകരിക്കാന്എല്ലാവരും തയ്യാറാകണമെന്ന് ആഹ്വാനവുമായി സീറോ മലങ്കര സഭ പത്തനംതിട്ട അതിരൂപതാദ്ധ്യക്ഷന്‍ ഡോ.സാമുവേല്‍ മാര്‍ ഐറേനിയോസ്. ഇന്ന്പള്ളികളില് വായിക്കാനുള്ള കുടുംബവര്‍ഷം എന്ന സര്‍ക്കുലറിലാണ് ഈ ആഹ്വാനം ഉള്ളത്.
കഴിഞ്ഞ ഒരുപതിറ്റാണ്ടായി പത്തനംതിട്ടജില്ലയില്‍ നെഗറ്റീവ് വളര്‍ച്ചാനിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും, കുഞ്ഞുങ്ങളുടെ കൊഞ്ചലും അവരുടെ പുഞ്ചിരിയും അന്യമായിപ്പോയ മുറ്റങ്ങളും തൊട്ടിലിന്റെ സൗഭാഗ്യം നഷ്ടമായ മുറികളും പത്തനംതിട്ടയുടെ ദൈന്യത വിളിച്ചോതുന്നു എന്നും സര്‍ക്കുലറില്‍ പറയുന്നു. നിലനില്‍പ്പിന്റെ ഭീഷണി നേരിടുന്ന ജില്ലയായി പത്തനംതിട്ടമാറി. ജില്ലയിലെ 20ശതമാനത്തോളം വീടുകള്‍ അടഞ്ഞുകിടക്കുന്നു. രണ്ട് നിയോജകമണ്ഡലങ്ങള്‍ നഷ്മായി. നെഗറ്റീവ് വളര്‍ച്ചാനിരക്ക് നല്കിയ ആഘാതങ്ങള്‍ ആണ് ഇവയെല്ലാം. ഈ അപകടത്തെ ഒന്നുചേര്‍ന്ന് നേരിടണം.അത് മാനവരാശിയുടെ നിലനില്‍പ്പിനും ജില്ലയുടെ ഭാവിക്കും അനിവാര്യമാണ് എന്നും സര്‍ക്കുലര്‍ പറയുന്നു.
ആഹ്വാനം ജാതിമതഭേദമെന്യേ എല്ലാവരോടുമാണെങ്കിലും അനുസരിക്കുന്ന രൂപതാംഗങ്ങള്ക്കുമാത്രമേ ആനുകൂല്യങ്ങള്‍ ലഭിക്കു. 2000ത്തിനുശേഷം വിവാഹിതരായ പത്തനംതിട്ട രൂപതാംഗങ്ങളായ ദമ്പതികള്‍ വലിയകുടുംബങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ അവര്‍ക്ക് വേണ്ട എല്ലാപ്രോത്സാഹനവും പിന്തുണയും രുപത നല്‍കും. നാലിലധികം കുട്ടികള്‍ ഉള്ളവര്‍ക്ക് പ്രതിമാസം 2000 രൂപയും ഇത്തരം കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക് സഭാ സ്ഥാപനങ്ങളില്‍ ജോലിക്ക് മുന്‍ഗണനയും രൂപതാദ്ധ്യക്ഷന് വാഗ്ദാനം ചെയ്യുന്നു.
നാലാമത്തെ കുഞ്ഞിന്റെ ജനനം മുതല്‍ പ്രസവ ചിലവിലേക്ക് സാമ്പത്തിക സഹായം. ഈ കുടുംബങ്ങളുടെ ആത്മീയ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും അവരെ സഹായിക്കുന്നതിനും ഒരു വൈദികനെ ആത്മീയനിയന്ത്രിതാവായി നിയോഗിക്കും. ഒരു കന്യാസ്ത്രീയെ അനിമേറ്ററായും നിയമിക്കും. വര്‍ഷത്തിലൊരിക്കല്‍ ഈ കുടുംബങ്ങളെ ഒന്നിച്ചു ചേര്‍ത്ത് രൂപതാധ്യക്ഷന്‍ അവരോടൊപ്പം സമയം ചിലവഴിക്കും. ജീവന്റെ മൂല്യത്തെപ്പറ്റി ആവശ്യമായ ബോധവല്‍ക്കരണം നല്‍കുന്നതിനും കൂടുതല്‍ കുഞ്ഞുങ്ങളെ സ്വീകരിക്കാന്‍ ദമ്പതികളെ ഒരുക്കുന്നതിനുംവേണ്ടി പ്രോ ലൈഫ് മിനിസ്ട്രി കുടുംബ പ്രേഷിതകാര്യാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കും.തുടങ്ങിയവയാണ് സഭ മുന്നോട്ടുവയ്ക്കുന്ന ആനുകല്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: