ഗൗതം നാഥിന്റെ സംവിധാനത്തില്‍, ജുബൈര്‍ മുഹമ്മദ് സംഗീതം നല്കി വര്‍ഷിത്ത് രാധാകൃഷ്ണന്റെ മനോഹരമായ ആലാപനത്തിലുള്ള ആല്‍ബം ‘നീയാം നിഴലില്‍’ റിലീസായി. ചലച്ചിത്ര താരങ്ങളായ അപര്‍ണ ദാസും രാഹുല്‍ കൃഷ്ണയുമാണ് ആല്‍ബത്തില്‍ അഭിനയിക്കുന്നത്. പ്രണയത്തിന്റെ തീവ്രതയോടൊപ്പം, സ്വപ്നങ്ങളും സ്വാര്‍ത്ഥതയും കൂടെ ചേരുമ്പോള്‍ പ്രണയത്തില്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെ വളരെ മനോഹരമായി ‘നീയാം നിഴലില്‍’ കാണിച്ചു തരുന്നു. സംഗീതത്തിനും വരികള്‍ക്കും ഒപ്പം ഗംഭീര വിഷ്വല്‍സും ഇരുവരുടെയും പ്രേമ രംഗങ്ങളിലെ അസാധ്യ പ്രകടനവും കാഴ്ചക്കാര്‍ക്ക് ഒരു സിനിമ പ്രതീതി ഉളവാക്കുന്നുണ്ട്.
പ്രണയവും ജീവിതവും ആഗ്രഹങ്ങളും സ്വാര്‍ത്ഥതയുമൊക്കെ നേര്‍ക്കുനേര്‍ വരുമ്പോള്‍, പലരും പ്രണയത്തെ തിരഞ്ഞെടുക്കുകയാണ് പതിവ്. എന്നാല്‍ താര, തന്റെ ജീവിതത്തെ അല്ലെങ്കില്‍ തന്റെ സ്വപ്നങ്ങള്‍ക്ക് സ്വന്തമാക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. തന്റെ പങ്കാളിക്ക് അത് മനസിലാക്കാന്‍ കഴിയാതെ വരുമ്പോള്‍ അവര്‍ക്ക് പിരിയേണ്ടി വരികയും ചെയ്യുന്നു. കാരണം തന്റെ ആഗ്രഹങ്ങളെ, സ്വപ്നങ്ങളെ അറിയുന്ന ഒരാള്‍ ആയിരിക്കണം തന്റെ പങ്കാളി എന്നുള്ളത് കൊണ്ടാകാം.
നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു ഒത്തുചേരലിന് അവളെ കാണാന്‍ ഒരവസരം കിട്ടിയ രാഹുലിന്, തന്റെ തെറ്റിദ്ധാരണ കൊണ്ടുണ്ടായ തെറ്റ് തിരുത്താന്‍ കഴിയുമോ? തീര്‍ച്ചയായും കാണേണ്ട ഒരു മ്യൂസിക്കല്‍ ആല്‍ബം തന്നെയാണ് നീയാം നിഴല്‍.
നീയാം നിഴലിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ജോയ് പോള്‍ ആണ്, കെ.ആര് പാര്‍ത്ഥസാരഥിയാണ് നിര്‍മാണം.
ഡോണ്‍ പാലത്തറ സംവിധാനം ചെയ്യുന്ന ചിത്രം സന്തോഷത്തിന്റെ ഒന്നാം രഹസ്യം വിവിധ ഒ ടി ടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്തു
ഷിജോ കെ. ജോര്‍ജ്ജ് നിര്‍മിക്കുന്ന ചിത്രത്തില്‍ റിമ കല്ലിങ്കല്‍, ജിതിന് പുത്തന്‍ചേരി എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വ്യത്യസ്ത സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത ചിത്രം ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ നീസ്ട്രീം, കേവ്, റൂട്സ്, സൈന പ്ലേ, മെയിന്‍സ്ട്രീം, കൂടെ, ഫസ്റ്റ് ഷോസ്, ജയ്ഹോ മൂവീസ് എന്നീ ഒ ടി ടി പ്ലാറ്റ്ഫോമുകളില്‍ വഴി കാണാവുന്നതാണ്. ഷിജോ കെ. ജോര്‍ജ്ജ് നിര്‍മിക്കുന്ന ചിത്രത്തില്‍ റിമ കല്ലിങ്കല്‍, ജിതിന് പുത്തന്‍ചേരി, നീരജ രാജേന്ദ്രന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രം, ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ആയിരിക്കുന്ന മരിയയുടെയും ജിതിന്റെയും കഥ പറയുന്നു. ഇരുവരും നടത്തുന്ന കാര്‍ യാത്രയില്‍ അവരുടെ ബന്ധം നിലനിര്‍ത്താനുള്ള ശ്രമങ്ങളും തര്‍ക്കങ്ങളുമൊക്കെ ഒറ്റ ടേക്കില്‍ എടുത്ത 85 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രത്തില്‍ കാണാവുന്നതാണ്.
ഐഎഫ്എഫ് കെ 2021ലും, മോസ്കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 2021ലും പ്രദര്‍ശിപ്പിച്ചു നിരൂപക ശ്രദ്ധ ഏറ്റുവാങ്ങിയ ഈ ചിത്രം നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷം മോസ്കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ പ്രധാന മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു മലയാള ചിത്രം എന്ന പ്രത്യേകതയും ഉണ്ട്.
ഡോണ്‍ പാലത്തറ തന്നെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിനുവേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് സജി ബാബുവാണ്. ലൊക്കേഷന്‍ സൗണ്ട് നിര്‍വ്വഹണം ആദര്‍ശ് ജോസഫ് പാലമറ്റം. സംഭാഷണം- ഡോണ്‍ പാലത്തറ, റിമ കല്ലിങ്കല്‍, ജിതിന് പുത്തന്‍ചേരി. സംവിധാനം/നിര്‍മ്മാണ അസിസ്റ്റന്‍സ് – അര്‍ച്ചന പദ്മിനി, അംഷുനാഥ് രാധാകൃഷ്ണന്. ബേസില്‍ സി. ജെ സംഗീതം ചെയ്തിരിക്കുന്ന പകലുകള്‍ എന്ന ഗാനം എഴുതിയിരിക്കുന്നത് ഷെറിന് കാതറിനും പാടിയിരിക്കുന്നത് സിതാര കൃഷ്ണകുമാറുമാണ്. വസ്ത്രാലങ്കാരം-സ്വപ്ന റോയ്. സൗണ്ട് ഡിസൈന്‍- അരുണ്‍ വര്‍മ്മ, സൗണ്ട് മിക്സിങ്-ഡാന്‍ ജോസ്, സ്ക്രിപ്റ്റ് കണ്‍സള്‍ട്ടന്റ്-ഷെറിന് കാതറിന്, അസ്സോസിയേറ്റ് ക്യാമറ-ജെന്സണ് ടി. എക്സ്, കളറിസ്റ്റ്- ലിജു പ്രഭാകര്‍, പബ്ലിസിറ്റി ഡിസൈന്‍സ്-ദിലീപ് ദാസ്. ഒ ടി ടി പ്ലാറ്റ്ഫോമുകളില്‍ ചിത്രം സ്ട്രീം ചെയ്യും. ഷിജോ കെ. ജോര്‍ജ്ജ് നിര്‍മിക്കുന്ന ചിത്രത്തില്‍ റിമ കല്ലിങ്കല്‍, ജിതിന് പുത്തന്‍ചേരി എന്നിവരെ കൂടാതെ നീരജ രാജേന്ദ്രനും ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജൂലൈ 9ന് യു. എസ്സിലെ ഒന്നിലധികം തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം പ്രേക്ഷക പ്രശംസയും, നിരൂപക ശ്രദ്ധയും ആകര്‍ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: