തിരുവനന്തപുരം: നിയമസഭയിലെ അഴിഞ്ഞാട്ടം സംബന്ധിച്ച കേസ് പിന്‍വലിക്കാന്‍ ജില്ലാ ജഡ്ജി ആയിരുന്ന പി.ഡി ശാരംഗധരനു മേല്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടായിരുന്നു. സംഭവം നടക്കുമ്പോള്‍ നിയമസഭ സെക്രട്ടറി പി.ഡി ശാരംഗധരന് ആയിരുന്നു. അദ്ദേഹം നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. പരാതിക്കാരന് പിന്‍വലിച്ചാല്‍ കേസ് ഇല്ലാതാകും എന്നതിനാലാണ് ജില്ലാ ജഡ്ജി പദവിയിലുള്ള ആളായിരുന്നിട്ടുപോലും ശാരംഗധരനു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത്. അദ്ദേഹം സമ്മര്‍ദ്ദത്തിന് വഴങ്ങിയില്ല.
തന്നെ സന്ദര്‍ശിച്ച മനുഷ്യാവകാശ പ്രവര്ത്തകന് ജോമോന് പുത്തന്പുരയ്ക്കലിനോടാണ് ശാരംഗധരന് സമ്മര്‍ദ്ദം ഉണ്ടായിരുന്ന കാര്യം സൂചിപ്പിച്ചത്.
പ്രതികളെ രക്ഷിക്കാന്‍,പ്രമാദമായ കേസ് തള്ളാനുള്ള രഹസ്യനീക്കം പലരീതിയില്‍ നടന്നിരുന്നു.
കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തെ എതിര്‍ത്ത ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനെ സ്ഥലം മാറ്റുന്നതടക്കമുള്ള അസാധാരണ നടപടികളുണ്ടായി.കേസ് അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത് വി. ശിവന്‍കുട്ടി. നിയമവകുപ്പിന്റെ ഉപദേശം മറികടന്ന് പൊതുമുതല്‍ നശിപ്പിച്ച കേസ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രി തീരുമാനം എടുത്തു.തിരുവനന്തപുരം സിജെഎം കോടതിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കേണ്ട ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് ബീന സതീഷും തീരുമാനത്തെ എതിര്‍ത്തു.
ഇതോടെ ബീനയെ മറികടന്ന് പ്രതികള്‍ക്കായി പുറത്തുനിന്നും അഭിഭാഷകനെ കൊണ്ടുവന്നു. ബീനാ സതീഷും പ്രതികളായ സിപിഎം നേതാക്കള്‍ക്കായി ഹാജരായ അഡ്വക്കേറ്റ് കെ.രാജഗോപാലന്‍ നായരും തമ്മില്‍ കോടതിയില്‍ നടന്നത് അസാധാരണ വാക് പോര് നടന്നു.സര്‍ക്കാര്‍ വാദം പുറത്തുനിന്നുള്ള അഭിഭാഷകനല്ല പറയേണ്ടതെന്ന ബീനാ സതീഷിന്റെ വാദം കോടതിയും അംഗീകരിച്ചു. ഇതോടെ പ്രതികാര നടപടിയെന്നോണം ബീനയെ സര്‍ക്കാര്‍ സ്ഥലം മാറ്റി.കേസ് റദ്ദാക്കണമെന്ന സര്‍ക്കാര്‍ അപേക്ഷ ഹൈക്കോടതിക്ക് പിന്നാലെ സുപ്രീംകോടതിയും തള്ളിയതോടെ ബിനയുടെ നിലപാട് ശരിയെന്ന് തെളിഞ്ഞു.
തിരുവനന്തപുരം സിജെഎം കോടതിയിലേക്ക് തന്നെ കേസ് തിരിച്ചെത്തുകയാണ്. സിജെഎം കോടതിയിലാവും കേസിന്റെ വിചാരണ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: