ന്യൂദല്‍ഹി: രാജ്യത്തെ മെഡിക്കല്‍ കോഴ്സുകളില്‍ ഒബിസി വിഭാഗത്തിന് 27 ശതമാനം സംവരണവും മുന്നാക്ക വിഭാഗത്തില്‍ സമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗത്തിന് 10 ശതമാനം സംവരണവും അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ബിരുദ, ബിരുദാനന്തര മെഡിക്കല്‍ കോഴ്സുകളിലെ അഖിലേന്ത്യാ ക്വാട്ടയിലാണ് സംവരണം. എംബിബിഎസ്, എംഡി, എംഎസ്, ബിഡിഎസ്, എംഡിഎസ്, ഡിപ്ലോമ മെഡിക്കല്‍ കോഴ്സുകള്‍ എന്നിവയില്‍ ഇനി മേല്പറഞ്ഞ സംവരണം പ്രാവര്‍ത്തികമാകും.
പുതിയ പ്രഖ്യാപനം ഒബിസി വിഭാഗത്തില്‍ നിന്നും എംബിബിഎസിന് ചേരുന്ന 1500 ഓളം വിദ്യാര്‍ത്ഥികള്‍ക്കും പിജിക്ക് ചേരുന്ന 2500 വിദ്യാര്‍ത്ഥികള്‍ക്കും ഉപകരിക്കും. സാമ്പത്തിക പിന്നോക്കാവസ്ഥ നേരിടുന്ന 550 എംബിബിഎസ് വദ്യാര്‍ത്ഥികള്‍ക്കും മെഡിക്കല്‍ പിജി പഠനത്തിലെ 1000 വിദ്യാര്‍ത്ഥികള്‍ക്കും ഉപകരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
2021 ജൂലൈ 26 ന് നടന്ന യോഗത്തില്‍ പ്രധാനമന്ത്രി,ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഈ പ്രശ്നത്തിന് ഫലപ്രദമായ പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഈ തീരുമാനം 2014 മുതല്‍ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ നടത്തിയ സുപ്രധാന പരിഷ്കാരങ്ങളുമായി യോജിച്ചു പോകുന്നതാണ് പുതിയ തൂരുമാനം
.കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ രാജ്യത്തെ എംബിബിഎസ് സീറ്റുകളുടെ എണ്ണം 2014 ലെ 54,348 സീറ്റുകളില്‍ നിന്ന് 56 ശതമാനം വര്‍ദ്ധിച്ച് 2020 ല്‍ 84,649 സീറ്റുകളായി ഉയര്‍ന്നു. പിജി സീറ്റുകളുടെ എണ്ണം 2014 ലെ 30,191 സീറ്റുകളില്‍ നിന്ന് 80 ശതമാനം വര്‍ദ്ധിച്ച് 2020 ല്‍ 54,275 സീറ്റുകളായി ഉയര്‍ന്നു.ഇതേ കാലയളവില്‍ 179 പുതിയ മെഡിക്കല്‍ കോളേജുകള്‍ ആരംഭിച്ചു, ഇപ്പോള്‍ രാജ്യത്ത് 558 ( ഗവണ്മെന്റ് : 289, സ്വകാര്യം : 269) മെഡിക്കല്‍ കോളേജുകള്‍ ഉണ്ട്
പ്രതിവര്‍ഷം ആയിരക്കണക്കിന് യുവജനങ്ങള്‍ക്ക് മികച്ച അവസരങ്ങള്‍ നേടുന്നതിന് നടപടി വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. നമ്മുടെ രാജ്യത്ത് സാമൂഹ്യനീതിയുടെ ഒരു പുതിയ മാതൃക സൃഷ്ടിക്കുന്നതിനും വളരെയധികം സഹായിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. ചരിത്രപരമായ തീരുമാനമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം തീരുമാനത്തെ വിശേഷിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: